അഭിനന്ദ് ന്യൂഡല്‍ഹി: രാത്രി വൈകിയും വോട്ടെണ്ണല്‍ തുടരവേ, മദ്ധ്യപ്രദേശ് നീങ്ങുന്നത് ഫോട്ടോ ഫിനിഷിലേക്ക്. നേരിയ മേല്‍ക്കെ കോണ്ഗ്രസിനുണ...
അഭിനന്ദ്
ന്യൂഡല്‍ഹി: രാത്രി വൈകിയും വോട്ടെണ്ണല്‍ തുടരവേ, മദ്ധ്യപ്രദേശ് നീങ്ങുന്നത് ഫോട്ടോ ഫിനിഷിലേക്ക്. നേരിയ മേല്‍ക്കെ കോണ്‍ഗ്രസിനുണ്ടെന്നു പറയാം. 76 സീറ്റില്‍ വിജയിക്കുകയും 38 സീറ്റില്‍ ലീഡ് ചെയ്യുകയുമാണ് കോണ്‍ഗ്രസ്.തൊട്ടു പിന്നിലുള്ള ബിജെപി 73 സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 33 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ടു സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ആറു സീറ്റില്‍ മുന്നിലാണ്. മാന്ത്രിക സംഖ്യ തികയ്ക്കാന്‍ കോണ്‍ഗ്രസിന് ബിഎസ്പിയുടെ പിന്തുണ കിട്ടുമെന്ന് ഉറപ്പാണ്. മറ്റുള്ളവരെ കൂടി കൂട്ടേണ്ടി വരില്ലെന്നാണ് രാത്രി പതിനൊന്നരയോടെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജസ്ഥാന് കോണ്‍ഗ്രസിനു തന്നെയെന്ന് ഉറപ്പായി. 200 അംഗ സഭയില്‍ അവര്‍ക്ക് 99 സീറ്റില്‍ വിജയിക്കാനായി. ആറു സീറ്റില്‍ വിജയിച്ച ബിഎസ്പിയുടെ പിന്തുണ കൂടി കിട്ടിയാല്‍ ഭരണം അനായാസമായി. ബിജെപി ഇവിടെ 73 സീറ്റിലേക്കു ചുരുങ്ങി. മറ്റുള്ളവര്‍ 20 സീറ്റില്‍ വിജയിച്ചു.
ഛത്തീസ്ഗഢില്‍ ഛത്തീസ്ഗഢില്‍ 90ല്‍ 66 സീറ്റ് കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. ബിജെപി 17 സീറ്റിലേക്കു ചുരുങ്ങി. 2013ല്‍ 39 സീറ്റായിരുന്നതാണ് കോണ്‍ഗ്രസ് 66 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. 49ല്‍ നിന്നാണ് ബിജെപി 17ലേക്കു ചുരുങ്ങിയിരിക്കുന്നത്.
ഏറെ പ്രതീക്ഷ ജനിപ്പിച്ച മായാവതിഅജിത് ജോഗി സഖ്യം ഏഴു സീറ്റിലൊതുങ്ങി. സ്വതന്ത്രന് ഒരു സീറ്റില്‍ ജയിച്ചു.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മിസോറമില്‍ അവര്‍ തൂത്തെറിയപ്പെട്ടു.
തെലങ്കാനയില്‍ ടിആര്‍എസ് 2014ല്‍ 63 സീറ്റിലായിരുന്നു ജയിച്ചതെങ്കില്‍ ഇപ്പോഴവര്‍ക്ക് 87 സീറ്റുണ്ട്. കോണ്‍ഗ്രസ് 36ല്‍ നിന്ന് 21ലേക്ക് ചുരുങ്ങി. ബിജെപി അഞ്ചില്‍ നിന്ന് ഒരു സീറ്റിലേക്കുതാണു. മറ്റുള്ളവര്‍ പത്തു സീറ്റുകളില്‍ വിജയിച്ചു.
ബിഎസ്പി പിന്തുണയ്ക്കില്ലെന്നിരിക്കെ മദ്ധ്യപ്രദേശില്‍ ബിജെപിക്കു സാദ്ധ്യത മങ്ങുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കില് ഗവര്‍ണറുടെ പിന്തുണയോടെ കുതിരക്കച്ചവടം നടത്തി ഭരണം പിടിക്കാമായിരുന്നു. അതിനും സാദ്ധ്യതയില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുന്നത് ബിജെപിയെ വിഷമിപ്പിക്കുന്നു.
COMMENTS