തിരുവനന്തപുരം : സംസ്ഥാനത്ത് മിനിമം ഓട്ടോ റിക്ഷാ നിരക്ക് 25 രൂപയായും ടാക്സി നിരക്ക് മിനിമം 175 രൂപയായും ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം അന...
നിയമസഭ ചേരുന്ന കാലമായതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം നാളെ സഭയില്‍ നടത്തും. നിലവില്‍ ഓട്ടോ മിനിമം ചാര്‍ജ് 20 രൂപയും ടാക്സിക്കു 150 രൂപയുമാണ്.
ഈ മേഖലയിലെ കാര്യങ്ങള്‍ പഠിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് നിരക്കു വര്‍ദ്ധന.
ഓട്ടോ റിക്ഷയ്ക്കു മിനിമം നിരക്ക് 30 രൂപയാക്കണമെന്നായിരുന്നു കമ്മിഷന് ശുപാര്‍ശ. ടാക്സിക്കു 200 രൂപയും 2000 സിസിക്കു മുകളിലുള്ള ടാക്സിക്ക് 250 രൂപയും മിനിമം കൂലിയാക്കണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു.
Keywords: Autorikshaw, Taxi, Kerala, Minimum Rate
COMMENTS