തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ 3872 എം പാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇന്ന് പിരിച്ചുവിടും. ഈ നടപടി പ്രതിസന്ധി...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ 3872 എം പാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇന്ന് പിരിച്ചുവിടും.
ഈ നടപടി പ്രതിസന്ധി രൂക്ഷമാക്കുമെന്നും കെ.എസ്.ആര്.ടി.സിയെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതാകുകയാണെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.
താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്ക് പകരം 8000 ത്തോളം സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും മന്ത്രി വിശദമാക്കി. ഈ വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ മാനേജ്മെന്റ് കാര്യമായി വാദിച്ചില്ലെന്നാണ് താല്‍ക്കാലിക ജീവനക്കാരുടെ പരാതി. ബുധനാഴ്ച പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇത്രയും കണ്ടക്ടര്‍മാരെ ഒരുമിച്ച് പുറത്താക്കുന്നത് സര്‍വീസിനെ ബാധിക്കുമെന്നതിനാല്‍ ബദല്‍ സംവിധാനം ചര്‍ച്ച ചെയ്യുന്നതിനായി കെ.എസ്.ആര്.ടി.സി എം.ഡി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
Keywords: K.S.R.T.C, Conductor, Minister, Long march

COMMENTS