Search

കര്‍ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദ ഭക്ഷണം വിഷമയമായി, 12 മരണം, 68 പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍



ബംഗളൂരു: കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലെ സുലാവാഡി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ചു 12 പേര്‍ മരിച്ചു. 68 പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്.

കിച്ചുകാട്ടി മാരമ്മ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് ദുരന്തമുണ്ടായത്. പ്രസാദമായി നല്കിയ റ്റൊമാറ്റോ റൈസാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായതെന്ന് ചാമരാജനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ധര്‍മേന്ദര്‍ കുമാര്‍ മീണ പറഞ്ഞു.

ഭക്ഷണസാധനത്തിനു ദുര്‍ഗന്ധമുണ്ടായിരുന്നുവെന്ന് ദുരന്തത്തില്‍ പെടാതെ രക്ഷപ്പെട്ടവര്‍ പറയുന്നു. സാമ്പിളുകള്‍ ശേഖരിച്ച് മൈസൂരുവിലെ ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കര്‍ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദ ഭക്ഷണം വിഷമയമായി, 12 മരണം, 68 പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍