ന്യൂഡല്‍ഹി: ഈ മാസം17 ന് (ശനിയാഴ്ച) ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി.
ഏഴ് യുവതികള്‍ക്ക് ഒപ്പമാണ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ഇതിനായുള്ള സുരക്ഷ ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
നേരത്തെ തന്നെ അവര്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. തീയതി പിന്നീട് അറിയിക്കുമെന്നും പറഞ്ഞിരുന്നു. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Keywords: Trupti Desai, Sabarimala, Saturday, Security
0 thoughts on “തൃപ്തി ദേശായി 17 ന് ശബരിമലയിലെത്തുന്നു; സുരക്ഷയ്ക്കായി കത്തു നല്‍കി”