അഹമ്മദാബാദ്: 2007ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ്ഗയില്‍ നടന്ന സ്ഫോടന കേസിലെ പിടികിട്ടാപ്പുള്ളിയും മലയാളിയുമായ സുരേഷ് നായര്‍ പിടിയില്‍. ...
അഹമ്മദാബാദ്: 2007ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ്ഗയില്‍ നടന്ന സ്ഫോടന കേസിലെ പിടികിട്ടാപ്പുള്ളിയും മലയാളിയുമായ സുരേഷ് നായര്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ കണ്ടെത്തുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്ത് തീവ്രവാദ വിരുദ്ധസേനയാണ് ഇയാളെ ഭറൂച്ചില്‍ നിന്ന് അറസ്റ്റുചെയ്തത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരെ കൂടാതെ സുരേഷ് നായരാണ് പിടികൊടുക്കാതെ കഴിഞ്ഞിരുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2007 ഒക്ടോബര്‍ 11ന് റംസാന് നോമ്പുതുറ സമയത്താണ് സ്ഫോടനമുണ്ടായത്. ഈ സ്ഫോടനത്തിലെ ഗൂഢാലോചനയില്‍ ആര്.എസ്.എസ് നേതാവ് അസീമാനന്ദ പങ്കാളിയാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. പക്ഷേ, സംശയത്തിന്റെ ആനുകൂല്യത്തില്‍ അസീമാനന്ദയെ കഴിഞ്ഞ വര്‍ഷം എന്‍ ഐ എ കോടതി വെറുതേ വിട്ടിരുന്നു.
കോഴിക്കോട് സ്വദേശിയാണ് സുരേഷ് നായര്‍. സ്ഫോടനത്തിനുള്ള ബോംബ് കൈമാറിയത് സുരേഷ് നായരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
സ്ഫോടനക്കേസില്‍ ഭാവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത, സുനില്‍ ജോഷി എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
Keywords: Ajmir Dargha, Blast, NIA, Suresh Nair, Police
COMMENTS