സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംഘര്‍ഷ സാദ്ധ്യയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പമ്പ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇല...
സ്വന്തം ലേഖകന്‍
നിലവിലെ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്ട്രേട്ടും കളക്ടറുമായ പി ബി നൂഹ് ഉത്തരവിടുകയായിരുന്നു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്ന് ഉത്തരവില്‍ പറയുന്നു.
നിരോധിത മേഖലയില്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും ഉത്തരവു പ്രകാരം നിരോധിതമാണ്. തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരം എന്നിവ നിരോധനാജ്ഞയ്ക്കു പുറത്താണ്. ഭക്തര്‍ക്ക് സംഘമായും ദര്‍ശനത്തിന് പോകാം. ശരണം വിളിക്കുന്നതിനും തടസ്സമില്ല.
ജില്ലാ പൊലീസിന്റെ മേധാവിയുും ശബരിമല അഡിഷണല്‍ ജില്ലാ മജിസ്ട്രേട്ടും നല്കിയ റിപ്പോര്‍ട്ടുകളില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാളുകളിലുണ്ടായ പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം. ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ.
ഇതേസമയം, ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉന്നതരെ മാറ്റി പ്രതിഷ്ഠിച്ചുകൊണ്ടും ഉത്തരവായി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഐ.ജി ദിനേന്ദ്ര കശ്യപിന് സുരക്ഷാ ചുമതല നല്കി. ഐ.ജി വിജയ് സാക്കറെയ്ക്കായിരുന്നു ഇവിടെ ചുമതല.
ഐ.ജി മനോജ് എബ്രഹാമിനെ മാറ്റി പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനു നല്കി. പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും.
സന്നിധാനത്ത് എസ്.പി പ്രതീഷ് കുമാറിനു പകരം കറുപ്പ സ്വാമിയെ ചുമതലയില്‍ നിയോഗിച്ചു. ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാര്‍ ആയിരിക്കും പമ്പയുടെ സുരക്ഷാ ചുമതലയുള്ള എസ്പി. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തിലേര്‍പ്പെട്ട യതീഷ് ചന്ദ്രയ്ക്കു പകരം നിലയ്ക്കലില്‍ എസ്. മഞ്ജുനാഥിനു ചുമതല നല്കി.
Keywords: Sabarimala, Sannidhanam, Lord Ayyappa, Prohibitory Order, Kerala Police
തിരുവനന്തപുരം: സംഘര്‍ഷ സാദ്ധ്യയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പമ്പ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി വരെ നീട്ടി. നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് നാല് ദിവസം കൂടി ദീര്‍ഘിപ്പിച്ചത്.

COMMENTS