Search

ശബരിമല: വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ബോര്‍ഡ്, മണ്ഡല പൂജയ്ക്കായി നടതുറന്നു



പമ്പ: പത്തിനും 50നും ഇടയിലുള്ള വനികളെ  ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടാന്‍  ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനിടെ, മണ്ഡലകാല പൂജയ്ക്കായി ശബരിമല നട ഇന്നു വൈകുന്നേരം തുറന്നു.

സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഉടന്‍
 ഹര്‍ജി ഫയല്‍ ചെയ്യും. പമ്പയില്‍ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. സാദ്ധ്യമെങ്കില്‍ ശനിയാഴ്ച തന്നെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ്രദേവ് സിംഗ് ദേവസ്വം ബോര്‍ഡിനായി ഹര്‍ജി സമര്‍പ്പിക്കും.

പമ്പയിലെ കെട്ടിടങ്ങള്‍ ഭൂരിഭാഗവും പ്രളയത്തില്‍ തകര്‍ന്നു. കേന്ദ്ര വനം വകുപ്പും  സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിയും ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും ശബരിമല വനമേഖലയില്‍ അരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചു കൂടിയാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നത്.

തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ വനഭൂമി ലഭ്യമാക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ചിത്തിര ആട്ടവിശേഷത്തിനും തുലാമാസ പൂജയ്ക്കും ഉണ്ടായ പ്രശ്‌നങ്ങളും സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനും ബോര്‍ഡ് യോഗം തീരുമാനിച്ചു.

സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നതില്‍ ബോര്‍ഡിനു തര്‍ക്കമില്ലെന്നും സമയം വേണമെന്നുമാത്രമാണ് ആവശ്യപ്പെടുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

ഇതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മണ്ഡല പൂജയ്ക്കായി ശബരിമല നട തുറന്നു.

സന്നിധാനത്ത് വി എന്‍ വാസുദേവന്‍ നമ്പൂതിരിയും മാളികപ്പുറത്ത് എം എന്‍ നാരായണന്‍ നമ്പൂതിരിയും പുതിയ മേല്‍ശാന്തിമാരായി വൃശ്ചികം ഒന്ന്് ശനിയാഴ്ച ചുമതലയേല്‍ക്കും. പുതിയ മേല്‍ശാന്തിമാര്‍ ശനിയാഴ്ച പുലര്‍ച്ചെ നടതുറക്കും.

തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ ഡിസംബര്‍ 27 നാണ്. 27 ന് രാത്രി പത്തിന് നട അടച്ചശേഷം 30 ന് മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും. മകരവിളക്ക് ജനുവരി 14 നാണ്. തുടര്‍ന്ന് ജനുവരി 20 ന് നട അടയ്ക്കും.

ഇതിനിടെ, സന്നിധാനത്ത് അപ്പം, അരവണ കൗണ്ടറുകളും  കടകമ്പോളങ്ങളും രാത്രി 10 ന് അടയ്ക്കണമെന്ന പൊലീസ് നിര്‍ദ്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ട് ഒഴിവാക്കി.

പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി മല കയറാതെ തൃപ്തി ദേശായി മടങ്ങുന്നു, ഇനി വരിക പറയാതെ

http://www.vyganews.com/2018/11/thripti-desai-returns-sans-entering.html


Keywords: Lord Ayyappa, Mandala Pooja, Devaswam Board, Women’s right activist, Trupti Desai, Kochi airport, Sabarimala shrine,   pilgrimage, Pune, BJP, Taxi drivers, airport



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ശബരിമല: വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ബോര്‍ഡ്, മണ്ഡല പൂജയ്ക്കായി നടതുറന്നു