കൊച്ചി: ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധത്തിനിടയില്‍ ശബരിമലയിലെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച രഹ്ന ഫാത്തിമ അറ...
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ഇവര്‍ക്കെതിരെ ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണമേനോനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് രഹ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെതുടര്‍ന്ന് പൊലീസ് അകമ്പടിയോടെ ഇവര്‍ സന്നിധാനം വരെ എത്തിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
Keywords: Rehna Fathima, Arrest, Sabarimala issue, B.J.P leader
COMMENTS