Search

തന്റെ സിനിമാ മുന്നേറ്റത്തില്‍ ഭാര്യയുടെ പങ്കു വിവരിച്ച് സൂപ്പര്‍താരം രജനികാന്ത്

ചെന്നൈ: തനിക്ക് കരിയര്‍ ശ്രദ്ധിച്ച് ഇത്രയധികം മുന്നോട്ടുവരാനായത് ഭാര്യ ലതയുടെ സഹകരണം കൊണ്ടു മാത്രമാണെന്ന് സൂപ്പര്‍താരം രജനികാന്ത്. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

സാധാരണ കുടുംബപരമായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാറുള്ള അദ്ദേഹം ഇത്തവണ ഭാര്യയെക്കുറിച്ച് ഏറെ വാചാലനായി.

താന്‍ സിനിമാ മേഖലയില്‍ മുന്നേറുന്നതിനായി ഭാര്യ ഒരുപാട് ക്ലേശങ്ങള്‍ സഹിച്ചെന്ന് പറഞ്ഞ അദ്ദേഹം മക്കളുടെ കാര്യങ്ങളടക്കം കുടുംബത്തിന്റെ ഒരു കാര്യവും താനറിഞ്ഞിരുന്നില്ലെന്നും എല്ലാം ഭാര്യയാണ് നോക്കിയിരുന്നതെന്നും വ്യക്തമാക്കി. അതിനാല്‍ തന്നെ കുടുംബത്തില്‍ ഉണ്ടായ നല്ലതും മോശവുമായ ഒരു കാര്യവും തന്റെ അഭിനയജീവിതത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Rajanikanth, Wife, Cinema life, Family





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ തന്റെ സിനിമാ മുന്നേറ്റത്തില്‍ ഭാര്യയുടെ പങ്കു വിവരിച്ച് സൂപ്പര്‍താരം രജനികാന്ത്