കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കല്‍ പ്രധാന തെളിവായ ലാപ്ടോപ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനോട് ...
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കല്‍ പ്രധാന തെളിവായ ലാപ്ടോപ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
നേരത്തെ കേസിലെ പ്രധാന തെളിവായ ലാപ്ടോപ്പ് ഹാജരാക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള അധിക കേസ് കൂടി ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ഡല്ഹിയിയിലുള്ള ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രിക്കെതിരെ എടുത്ത നടപടിയാണ് ബലാത്സംഗക്കേസിന് പിന്നിലെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇത് തെളിയിക്കാനുള്ള ലാപ്ടോപ് ഹാജരാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ലാപ്ടോപ് കാണാനില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനുമുന്‍പ് ലാപ്ടോപ് ഹാജരാക്കിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചേര്‍ക്കാനും ഈ വിവരം ഹൈക്കോടതിയെ അറിയിക്കാനുമാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
Keywords: Franco Mulakkal, Laptop, Police, High court

COMMENTS