തിരുവനന്തപുരം: വിവാദക്കടല്‍ കടക്കാനാവാതെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ ...
തിരുവനന്തപുരം: വിവാദക്കടല്‍ കടക്കാനാവാതെ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചൊഴിഞ്ഞു.
കോര്‍പ്പറേഷന്‍ എം.ഡിക്ക് ഈമെയിലൂടെയാണ് രാജിക്കത്ത് അയച്ചുകൊടുത്തത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് മെയിലില്‍ പറയുന്നു.
മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരിച്ചയയ്ക്കണമെന്നും കത്തില്‍ പറയുന്നു. രാജി നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു സമരം ശക്തിപ്പെടുന്നതിനിടെയാണ് രാജി. ഈ തസ്തിക നിര്‍ദ്ദേശിക്കുന്ന യോഗ്യത അദീബിന് ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. ഇതു ബന്ധുവായതുകൊണ്ടു മാത്രമാണ് സാദ്ധ്യമായതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സമാനമായ വിവാദത്തില്‍ പെട്ട മന്ത്രി ജി. സുധാകരന്റെ ഭാര്യയും ഇന്ന് കേരള യൂണിവേഴ്‌സിറ്റിയിലെ ജോലി രാജിവച്ചിരുന്നു.

							    
							    
							    
							    
COMMENTS