Search

കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് നഗരഹൃദയത്തില്‍, മുംബയ് നിശ്ചലം, വിരണ്ട് സര്‍ക്കാര്‍

മുംബയ് : മുംബയ് നഗരത്തെ നിശ്ചലമാക്കി, ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ ലോംഗ് മാര്‍ച്ച് മുംബയ് ആസാദ് മൈതാനത്ത് പ്രവേശിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

കര്‍ഷകരും ആദിവാസികളുമാണ് മാര്‍ച്ചിന്റെ മുന്നണിയില്‍. ഏഴായിരത്തോളം പേരാണ് റാലിയില്‍ പങ്കെടുക്കുന്നത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളും റാലിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കാര്‍ഷിക കടം എഴുതിത്തള്ളുക എന്നതാണ് പ്രധാന ആവശ്യം. കൂടാതെ, വിളകള്‍ക്കു ന്യായവില ഉറപ്പാക്കുക, വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.  ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൈതാനം വിട്ടുപോവില്ലെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

താനെയില്‍നിന്ന് ചൊവ്വാഴ്ച ആരംഭിച്ച മാര്‍ച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് മുംബയ് നഗരത്തില്‍ പ്രവേശിച്ചത്.
സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമരനേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ ഫലം എന്താവുമെന്ന് ഉറപ്പില്ല.  ഒരു വര്‍ഷത്തിനിടെ ഇതു മൂന്നാമത്തെ റാലിയാണ് മുംബയെ വിറപ്പിക്കുന്നത്.
Keywords: Farmers, tribals,  protest march, Kalyan, Thane, Maharashtra,Mumbai, Azad Maidan, Devendra Fadnavis, Dadar, Swaminathan Committee Report, Forest Rights Act, Chief Minister 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് നഗരഹൃദയത്തില്‍, മുംബയ് നിശ്ചലം, വിരണ്ട് സര്‍ക്കാര്‍