കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എസ്.പി ഓഫീസ് ...
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
ഇപ്പോള്‍ ജാമ്യം ലഭിച്ച കേസില്‍ പല തവണയായി ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ കോടതിയുടെ സമന്‍സ് തനിക്ക് കിട്ടിയില്ലെന്നു കെ.സുരേന്ദ്രന് കോടതിയെ അറിയിച്ചു. ഫെബ്രുവരി 14നു വീണ്ടും കോടതിയില്‍ ഹാജരാകണം.
ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. അദ്ദേഹത്തിന് കൊട്ടാരക്കര ജയിലിലേക്ക് മടങ്ങണം.
Keywords: K.Surendran, Bail, Court, Jail, Sabarimala

COMMENTS