Search

മൂന്നാം ട്വന്റി20യും ജയിച്ച് ഇന്ത്യ, വിന്‍ഡീസിനു മാനം കെട്ടു മടക്കം




ചെന്നൈ: ആശ്വാസ ജയം പോലും അനുവദിക്കാതെ ട്വന്റി20 പരമ്പര തൂത്തുവാരി വിന്‍ഡീസിനെ ഇന്ത്യ തിരിച്ചയയ്ക്കുന്നു. ചെന്നൈയില്‍ മൂന്നാം ട്വന്റി 20 യില്‍ ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.

വിന്‍ഡീസ് ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തില്‍ മറികടക്കുകയായിരുന്നു.

തിരിച്ചടിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ലോകേഷ് രാഹുലിന്റെയും  വിക്കറ്റുകള്‍ 45 റണ്‍സിനുള്ളില്‍ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ ഇന്ത്യ പതറുകയാണെന്നു തോന്നിപ്പോയിരുന്നു.

എന്നാല്‍, ഒരറ്റത്ത് ഉറച്ചുനിന്ന ശിഖര്‍ ധവാന്‍ പിന്നീടെത്തിയ ഋഷഭ് പന്തുമായി ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലേക്കു നയിക്കുകയായിരുന്നു. എന്നാല്‍, ജയത്തിനരികെ നില്‍ക്കെ പന്തും 58 (38) പിന്നാലെ ധവാനും 92 (62) പുറത്തായത് ഇന്ത്യയെ ചെറിയൊരു പിരിമുറുക്കത്തിലേക്കു കൊണ്ടുപോയി. പക്ഷേ, അവസാന പന്തില്‍ മനീഷ് പാണ്ഡെ ജയം ഉറപ്പാക്കി.

മികച്ച ഫോമിലുള്ള രോഹിത് ശര്‍മ സ്‌കോര്‍ 13ല്‍ നില്‍ക്കെ വീണു. നാല് റണ്‍സ് മാത്രമാണ് രോഹിതിനു നേടാനായത്. 17 റണ്‍സെടുത്ത രാഹുലിനെ ഒഷെയ്ന്‍ തോമസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ചെടുത്തു പുറത്താക്കി.

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് ഭോദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. ഷായ് ഹോപ് (24), ഹെത് മേര്‍ (26) എന്നിവരെ യുസ്വേന്ദ്ര ചാഹല്‍ പുറത്താക്കി. ദെനേഷ് രാംദിനെ (15) വാഷിങ്ടണ്‍ സുന്ദര്‍ ബൗള്‍ഡാക്കി. പിന്നീട് പൂരാന്‍ (53), ഡ്വെയ്ന്‍ ബ്രാവോ (43) എന്നിവര്‍ ചേര്‍ന്നു ഭേദപ്പെട്ട ടോട്ടല്‍ ഉയര്‍ത്തുകയായിരുന്നു.
Keywords:  West Indies,Twenty20, international match, India, MA Chidambaram Stadium, Rohit Sharm, Men in Blue, ChennaiUmpires Chettithody Shamsuddin, Anil Chaudhary, Shikhar Dhawan, Nicholas Pooran, Yuzvendra Chahal,  Carlos Brathwaite,  Keemo Paul, Lokesh Rahul, Rishabh Pant, Manish Pandey, Dinesh Karthik, Fabian Allen



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മൂന്നാം ട്വന്റി20യും ജയിച്ച് ഇന്ത്യ, വിന്‍ഡീസിനു മാനം കെട്ടു മടക്കം