രോഹിത് ശര്‍മ (61 പന്തില്‍ 111*), ഇന്ത്യയ്ക്ക് 71 റണ്‍സ് ജയം, ട്വന്റി 20 ക്രിക്കറ്റില്‍ നാലു സെഞ്ചുറി നേടുന്നത് ആദ്യ താരമായി രോഹിത് ലക...
രോഹിത് ശര്‍മ (61 പന്തില്‍ 111*), ഇന്ത്യയ്ക്ക് 71 റണ്‍സ് ജയം, ട്വന്റി 20 ക്രിക്കറ്റില്‍ നാലു സെഞ്ചുറി നേടുന്നത് ആദ്യ താരമായി രോഹിത്
ലക്നോ: രോഹിത് ശര്‍മയുടെ ദീപാവലി വെടിക്കെട്ടും ബൗളര്‍മാരുടെ തീപ്പൊരി ഏറുകളും ചേര്‍ന്നപ്പോള്‍ ട്വന്റി 20 പരമ്പരയും വിന്‍ഡീസ് ഇന്ത്യയ്ക്ക് അടിയറവച്ചു. നേരത്തേ, ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
71 റണ്‍സിനാണ് ഇന്ത്യന്‍ ജയം. 196 റണ്‍സിന്റെ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് വിന്‍ഡീസിന് നേടാനായത്. ഇനിയുള്ള ഏക മത്സരം ഇതോടെ അപ്രസക്തമായി.
ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ (61 പന്തില്‍ 111*) യുടെ റിക്കാര്‍ഡ് സെഞ്ചുറിയാണ് ഇന്ത്യയെ അതിശക്തമായ നിലയിലെത്തിച്ചത്.
What a player @ImRo45 🎇🎇#INDvWI pic.twitter.com/Ig7UhubLxI
— BCCI (@BCCI) November 6, 2018
ട്വന്റി 20യിലെ നാലാം സെഞ്ചുറിയാണ് രോഹിത് ലക്നോയില്‍ നേടിയത്. 58 പന്തില്‍ എട്ടു ബൗണ്ടറിയും ആറു സിക്സും സഹിതതമാണ് രോഹിത് സെഞ്ചുറി കടന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ നാലു സെഞ്ചുറി നേടുന്നത് ആദ്യ താരവുമായി രോഹിത്.
41 പന്തില്‍ 43 റണ്‍സ് നേടി ശിഖര്‍ ധവാന് പുറത്തായി. റിഷഭ് പന്ത് (5) കൂറ്റനടിക്കു ശ്രമിച്ചു വീണു. ഖാരി പിയറിന് ഇരയായി മടങ്ങുകയായിരുന്നു. 14 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം ലോകേഷ് രാഹുല്‍ 26 റണ്‍സുമായി പുറത്താകാതെനിന്നു.
വിന്‍ഡീസിന് തുടക്കം മുതല്‍ പിഴച്ചു. ഓപ്പണര്‍മാരായ ഷായ് ഹോപ് (6), ഷിംറോണ്‍ ഹെറ്റ്മയര്‍ (15) എന്നിവരെ ഖലീല്‍ അഹമ്മദ് വീഴ്ത്തി. ബ്രാവോ (23), പുരന് (4) എന്നിവര്‍ കുല്‍ദീപ് യാദവിന് ഇരയായി.
ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കാര്‍ലോസ് ബ്രാത് വെയ്റ്റ് 15 റണ്‍സുമായി പുറത്താകാതെനിന്നു.
Keywords: India, Sports, Cricket, Rohit Sharma, T20
COMMENTS