മഴ നിയമത്തില്‍ കുടുങ്ങിയ ഇന്ത്യ പൊരുതിയിട്ടും ആദ്യ ട്വന്റി 20 നാലു റണ്‍സിനു തോറ്റു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനതത്തിനെത്തിയ ടീം ഇന്ത്യ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...


ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനതത്തിനെത്തിയ ടീം ഇന്ത്യ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലു റണ്‍സിനു തോറ്റു.

അവസാന ഓവറില്‍ ഇന്ത്യയ്ക്കു 11 റണ്‍സ് വേണ്ടിയിരുന്നു. ഏഴു റണ്‍സ് മാത്രമാണ് എടുക്കാനായത്.  സ്റ്റോയിനസ് എറിഞ്ഞ അവസാന ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയും (2) ദിനേശ് കാര്‍ത്തിക്കും (30) അടുത്തടുത്ത പന്തുകളില്‍ പുറത്തായതാണ് തിരിച്ചടിയായത്.

11.4 ഓവറില്‍ 105 ന് നാല് എന്ന നിലയില്‍ പരുങ്ങിനിന്ന ഇന്ത്യയെ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും (20) ചേര്‍ന്ന് വിജയത്തിനടത്തുവരെ എത്തിച്ചിട്ടാണ് നിലതെറ്റി വീണത്. ഉറപ്പായ തോല്‍വിയില്‍ നിന്ന് ഈ കൂട്ടുകെട്ട് വിജയത്തിലേക്കു പടികയറിപ്പോകുന്നത് നോക്കിയിരുന്ന കാണികളുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു പരാജയം.

24 പന്തില്‍ 51 റണ്‍സാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്. 15 ബോളില്‍നിന്നാണ് ഋഷഭ് 20 റണ്‍സെടുത്തത്. കാര്‍ത്തിക്ക് 13 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും പറത്തി.

സ്റ്റോയിനസിന്റെ അവസാന ഓവര്‍ കാര്യങ്ങളെല്ലാം കീഴ് മേല്‍ മറിച്ചു. ഏഴു റണ്‍സ് നല്‍കി രണ്ട് വിക്കറ്റുകള്‍ പിഴുത സ്റ്റോയിനസ് കളി തിരിച്ചുപിടിച്ചു. മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ (76) പൊരുതാന്‍ വഴിതുറന്നു.

42 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ധവാനെ മൂന്നു തവണയാണ് സന്ദര്‍ശകര്‍ കൈവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലിയും (4) രോഹിത് ശര്‍മയും (7) വന്നതുപോലെ മടങ്ങി.

ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ 17 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സ് നേടി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റണ്‍സായി പുനര്‍ നിശ്ചയിച്ചു. നാല് സിക്‌സറുകള്‍ ഉള്‍പ്പടെ 24 പന്തില്‍ 46 റണ്‍സ് അടിച്ചെടുത്ത ഗ്ലെന്‍ മാക്‌സ്‌വെലാണ് ഓസീസിനു മാന്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ അടിത്തറയിട്ടത്.

മാര്‍ക്കസ് സ്റ്റോയിനസ് (പുറത്താകാതെ 33), ക്രിസ് ലിന്‍ (37), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (27) എന്നിവരും ഭേദപ്പെട്ട കളി കാഴ്ചവച്ചു. മാക്‌സ്‌വെല്‍-സ്റ്റോയിനസ് സഖ്യം നന്നായി മുന്നേറുന്നതിനിടെ മഴയെത്തി. അപ്പോള്‍ കളി 16.1 ഓവര്‍ എത്തിയിരുന്നു.

മഴ മാറിയതോടെ മത്സരം 17 ഓവറാക്കി വെട്ടിച്ചുരുക്കി. മഴ നയമപ്രാകരം ഇന്ത്യയുടെ ലക്ഷ്യം കടുപ്പപ്പെട്ടതാവുകയും ചെയ്തു.

നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ ക്രുനാല്‍ പാണ്ഡ്യക്കായിരുന്നു തല്ല് ഏറെയും കൊണ്ടത്. ഖലീല്‍ അഹമ്മദ് മൂന്ന് ഓവറില്‍ വിട്ടുകൊടുത്തത് 2 റണ്‍സ്.

Keywords:  India, T20, international , Australia, Gabba, Brisban, Duckworth-Lewis-Stern system, Shikhar Dhawan, Rohit Sharma,, KL Rahul,Virat Kohli

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10977,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: മഴ നിയമത്തില്‍ കുടുങ്ങിയ ഇന്ത്യ പൊരുതിയിട്ടും ആദ്യ ട്വന്റി 20 നാലു റണ്‍സിനു തോറ്റു
മഴ നിയമത്തില്‍ കുടുങ്ങിയ ഇന്ത്യ പൊരുതിയിട്ടും ആദ്യ ട്വന്റി 20 നാലു റണ്‍സിനു തോറ്റു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl8vIxU6J3Kvc2D67cgQO6F39_2T28maCOUHEA-oCB_Kv3DU_7vKTWYtPpGKi77c0n_VBHogrOBQJYr0GTBBQHUAXxpb76H201FaTvt-vLJ-QZ55SKcvAOWfo45tmrN33eA-4doRchYag/s640/australia.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl8vIxU6J3Kvc2D67cgQO6F39_2T28maCOUHEA-oCB_Kv3DU_7vKTWYtPpGKi77c0n_VBHogrOBQJYr0GTBBQHUAXxpb76H201FaTvt-vLJ-QZ55SKcvAOWfo45tmrN33eA-4doRchYag/s72-c/australia.png
www.vyganews.com
https://www.vyganews.com/2018/11/australia-defeats-india-in-first-t20.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/australia-defeats-india-in-first-t20.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy