Search

കേന്ദ്രമന്ത്രി കണ്ണന്താനം ശബരിമലയിലേക്ക്, രാവിലെ 9ന് എത്തും, ശബരിമല സമരത്തിന്റെ മുഖം മാറ്റാന്‍ ബിജെപി


പത്തനംതിട്ട: ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരേ സര്‍ക്കാരിനെ വെല്ലുവിളിച്ചു ബിജെപി. പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന പാസോ മറ്റ് അനുമതികളോ തേടാതെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തുമെന്ന് ബിജെപി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

പ്രാദേശിക നേതാക്കളെ അറസ്റ്റു ചെയ്യുന്ന പൊലീസ് നടപടിക്കു വെല്ലുവിളി എന്ന നിലയിലാണ് കേന്ദ്ര നേതാക്കളെ എത്തിക്കുന്നത്. കണ്ണന്താനത്തിനൊപ്പം കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കളും ശബരിമലയിലേക്കു പോകാനാണ് പദ്ധതി.

തിങ്കള്‍ രാവിലെ ഒന്‍പതിനു കണ്ണന്താനം ശബരിമലയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നോക്കിക്കാണുന്നതിനാണ് എത്തുന്നതെന്നും രണ്ടു മാസം മുന്‍പും താന്‍ ശബരിമലയില്‍ പോയിരുന്നുവെന്നും കണ്ണന്താനം വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കു വേണ്ട സൗകര്യമൊരുക്കിയിട്ടില്ലെന്നാണ് ഇപ്പോഴും അറിയുന്നതെന്നും അതു മനസ്സിലാക്കാനാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലെത്തുമെന്ന നേതാക്കളെ തടയാമെങ്കില്‍ തടയാന്‍ ശ്രീധരന്‍ പിള്ള വെല്ലുവിളിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.എല്‍.എമാരെയും കൊണ്ടുവരുന്നുണ്ട്. ഇവരെയെല്ലാവരെയും അറസ്റ്റു ചെയ്യാന്‍ നിന്നാല്‍ ജയിലുകള്‍ തികയാതെ വരുമെന്നു ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ബി.ജെ.പി  സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള നിലപാടു വ്യക്തമാക്കിയത്.

ശബരിമലയിലേക്ക് പാസ്സില്ലാതെ പോകുമെന്നും പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകര്‍ ലംഘിക്കണമെന്നും  ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Keywords: Lord Ayyappa, Sabarimala, Alpons Kannanthanam






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേന്ദ്രമന്ത്രി കണ്ണന്താനം ശബരിമലയിലേക്ക്, രാവിലെ 9ന് എത്തും, ശബരിമല സമരത്തിന്റെ മുഖം മാറ്റാന്‍ ബിജെപി