കൊച്ചി: എ.എം.എം.എയ്ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. എ.എം.എം.എ നടത്തുന്ന സ്റ്റേജ് ഷോയ്ക്കു വേണ്ടി ഷൂട്ടിങ് നിര്‍ത്തിവച്ച് താരങ...
കൊച്ചി: എ.എം.എം.എയ്ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. എ.എം.എം.എ നടത്തുന്ന സ്റ്റേജ് ഷോയ്ക്കു വേണ്ടി ഷൂട്ടിങ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. തങ്ങളുടെ നിലപാടറിയിച്ച് അവര്‍ എ.എം.എം.എയ്ക്ക് കത്തുനല്‍കി. സംഘടനയ്ക്കുവേണ്ടി സെക്രട്ടറി എം.രഞ്ജിത്താണ് കത്തയച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നല്‍കാനാണ് ഡിസംബര്‍ ഏഴിന് എ.എം.എം.എ സ്റ്റേജ് ഷോ നടത്തുന്നത്. കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടോ ആലോചിക്കാതെയാണ് എ.എം.എം.എയുടെ ഈ തീരുമാനമെന്നും പ്രളയക്കെടുതി സിനിമാ മേഖലയെയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഷൂട്ടിങ് നിര്ത്തിവയ്ക്കാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട്.

COMMENTS