സ്വന്തം ലേഖകന്‍ കൊച്ചി: മലയാള സിനിമയിലെ താരങ്ങള്‍ ചേരിതിരിഞ്ഞു പോരിനിറങ്ങിയതോടെ, നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും സജീവചര്ച്ചയിലേക്ക...
സ്വന്തം ലേഖകന്‍
താരങ്ങള്‍ രണ്ടു ചേരിയില്‍ നിന്നുകൊണ്ട് ആക്രമണം നടത്തുകയാണ്. ഇതിനിടെ, ഔദ്യോഗിക പക്ഷത്ത് ശക്തമായ നിലപാടുമായി നടി കെപിഎസി ലളിത വന്നതും വലിയ ചര്‍ച്ചയിലേക്കു പോവുകയാണ്.
ഡബ്ല്യുസിസിക്കു മറുപടിയുമായി നടന്മാരായ സിദ്ധീഖും ജഗദീഷും വെവ്വേറെ അഭിപ്രായം പ്രകടിപ്പിച്ചത് ഔദ്യോഗിക പക്ഷത്തിനു തിരിച്ചടിയായി.
സംഘടനയുടെ ഔദ്യോഗിക വക്താവെന്ന നിലയില്‍ രാവിലെ ജഗദീഷ് പ്രസ്താവന ഇറക്കി. മോഹന്‍ ലാലിനെ മാത്രമായി കുറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ജഗദീഷ് പറഞ്ഞിരുന്നു. ധാര്‍മിക കാഴ്ചപ്പാടോടെ പ്രശ്നം പരിഹരിക്കുമെന്നും ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും ജഗദീഷ് പറഞ്ഞിരുന്നു.
സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഉച്ചക്ക് ശേഷം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജഗദീഷിനെ തള്ളി. സംഘടനയുടെ പേരില്‍ പ്രസ്താവനയിറക്കാന്‍ ജഗദീഷ് ആരാണെന്നും അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.
ജനറല്‍ ബോഡി ഉടന്‍ വിളിച്ചുചേര്‍ക്കേണ്ട കാര്യമില്ലെന്നായി സിദ്ദീഖ്. സംഘടനയില്‍ നിന്നു രാജിവച്ചവര്‍ പുറത്തുതന്നെയാണെന്നും സിദ്ദീഖ് അടിവരയിട്ടു പറഞ്ഞു. ദിലിപ് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും സിദ്ദീഖ് അറിയിച്ചു.
ഇതിനു പിന്നാലെ, താരസംഘടനയുടെ വക്താവ് താനാണെന്ന് പറഞ്ഞുകൊണ്ട് ജഗദീഷ് രംഗത്തുവന്നു. മോഹന്‍ലാലുമായി ചര്‍ച്ചചെയ്താണ് പ്രസ്താവനയിറക്കിയത്. സിദ്ദീഖ് ഉള്‍പ്പെടെ എല്ലാ ഭാരവാഹികള്‍ക്കും പ്രസ്താവന അയച്ചുകൊടുത്തിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.
ജഗദീഷിന്റെതാണോ സിദ്ദീഖിന്റെതാണോ അമ്മയുടെ ഔദ്യോഗിക നിലപാടെന്ന് അവര്‍ക്കു തന്നെ അറിയില്ലെന്നായിരുന്നു നടി പാര്‍വതിയുടെ ആക്ഷേപം.
Keywords: AMMA, WCC, Dileep, Siddique, Jagadeesh, Mohanlal, Parvathy
കൊച്ചി: മലയാള സിനിമയിലെ താരങ്ങള്‍ ചേരിതിരിഞ്ഞു പോരിനിറങ്ങിയതോടെ, നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും സജീവചര്‍ച്ചയിലേക്ക്. ഇതിനിടെ, വനിതാ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നടി മഞ്ജുവാര്യരുടെ അസാന്നിദ്ധ്യവും മൗനവും പ്രത്യേകം ചര്‍ച്ചയാവുകയും ചെയ്യുന്നു.
താരങ്ങള്‍ രണ്ടു ചേരിയില്‍ നിന്നുകൊണ്ട് ആക്രമണം നടത്തുകയാണ്. ഇതിനിടെ, ഔദ്യോഗിക പക്ഷത്ത് ശക്തമായ നിലപാടുമായി നടി കെപിഎസി ലളിത വന്നതും വലിയ ചര്‍ച്ചയിലേക്കു പോവുകയാണ്.
ഡബ്ല്യുസിസിക്കു മറുപടിയുമായി നടന്മാരായ സിദ്ധീഖും ജഗദീഷും വെവ്വേറെ അഭിപ്രായം പ്രകടിപ്പിച്ചത് ഔദ്യോഗിക പക്ഷത്തിനു തിരിച്ചടിയായി.
സംഘടനയുടെ ഔദ്യോഗിക വക്താവെന്ന നിലയില്‍ രാവിലെ ജഗദീഷ് പ്രസ്താവന ഇറക്കി. മോഹന്‍ ലാലിനെ മാത്രമായി കുറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ജഗദീഷ് പറഞ്ഞിരുന്നു. ധാര്‍മിക കാഴ്ചപ്പാടോടെ പ്രശ്നം പരിഹരിക്കുമെന്നും ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കുമെന്നും ജഗദീഷ് പറഞ്ഞിരുന്നു.
സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഉച്ചക്ക് ശേഷം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജഗദീഷിനെ തള്ളി. സംഘടനയുടെ പേരില്‍ പ്രസ്താവനയിറക്കാന്‍ ജഗദീഷ് ആരാണെന്നും അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.
ജനറല്‍ ബോഡി ഉടന്‍ വിളിച്ചുചേര്‍ക്കേണ്ട കാര്യമില്ലെന്നായി സിദ്ദീഖ്. സംഘടനയില്‍ നിന്നു രാജിവച്ചവര്‍ പുറത്തുതന്നെയാണെന്നും സിദ്ദീഖ് അടിവരയിട്ടു പറഞ്ഞു. ദിലിപ് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും സിദ്ദീഖ് അറിയിച്ചു.
ഇതിനു പിന്നാലെ, താരസംഘടനയുടെ വക്താവ് താനാണെന്ന് പറഞ്ഞുകൊണ്ട് ജഗദീഷ് രംഗത്തുവന്നു. മോഹന്‍ലാലുമായി ചര്‍ച്ചചെയ്താണ് പ്രസ്താവനയിറക്കിയത്. സിദ്ദീഖ് ഉള്‍പ്പെടെ എല്ലാ ഭാരവാഹികള്‍ക്കും പ്രസ്താവന അയച്ചുകൊടുത്തിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.
ദിലീപിനൊപ്പം ഉറച്ചുനില്‍ക്കുന്നയാളാണ് സിദ്ദീഖ്. പത്തനാപുരത്ത് ജഗദീഷ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി ഗണേശ് കുമാറിനു വേണ്ടി മോഹന്‍ ലാല്‍ പ്രചരണത്തിനു പോയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇന്നത്തെ സംഭവങ്ങളുമായി കൂട്ടിവായിക്കുന്നവരുമുണ്ട് താരസംഘടനയില്‍.

COMMENTS