Search

ശബരിമലയില്‍ എല്ലാ മതസ്ഥര്‍ക്കും ദര്‍ശനം നടത്താം: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എല്ലാ മതസ്ഥര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ശബരിമലയില്‍ വിശ്വാസികള്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

നാനാ ജാതി മതസ്ഥര്‍ക്കും ദര്‍ശനം നടത്താവുന്ന ഇടമാണ് ശബരിമലയെന്നും പതിനെട്ടാംപടിയിലൂടെ ദര്‍ശനം നടത്തുന്നതിന് മാത്രമേ ഇരുമുടിക്കെട്ടിന്റെ ആവശ്യമുള്ളെന്നും അല്ലാത്തവര്‍ക്ക് എതിര്‍വശത്തുള്ള നടയിലൂടെ കടക്കാമെന്നുള്ളത് കീഴ് വഴക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമലയില്‍ എല്ലാ മതസ്ഥര്‍ക്കും ദര്‍ശനം നടത്താം: ഹൈക്കോടതി