Search

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചു നടത്തിയ വൃദ്ധകര്‍ഷകരെ ഡല്‍ഹി പൊലീസ് വളഞ്ഞിട്ടു തല്ലി, കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു, നിരവധി പേര്‍ക്കു പരിക്ക്




ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവുമായി ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ ക്രാന്തി യാത്രയ്ക്കു നേരേ പൊലീസ് വെടിവയ്പ്പ്.

കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ്  പ്രയോഗിച്ചു. കര്‍ഷകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ഏറെയും. നിരവധി പേര്‍ക്കു പരിക്കുണ്ട്.

മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുമെന്നു നേരത്തേ ശ്രുതിയുണ്ടായിരുന്നു. മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് രാകേഷ് ടികായത്താണ് മാര്‍ച്ചിന് നേതൃത്വം കൊടുക്കത്തത്.

അനുമതി തേടാതെ മാര്‍ച്ച് നടത്തിയതുകൊണ്ടാണ് ആക്രമിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് പറയുന്ന ന്യായം.

ക്രൂരമായ ആക്രമണമുണ്ടായിട്ടും കര്‍ഷകര്‍ പിന്തിരിയാതെ സമരമുഖത്താണ്. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കളിലൂടെ പകര്‍ന്ന് ആസ്വാദകരെ കൈയിലെടുത്തു. ബാലഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകള്‍ക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട  കാത്തിരിപ്പും ഒക്കെ ആ സ്‌നേഹത്തെ അടയാളപ്പെടുത്തുന്നു. കലവറയില്ലാത്ത ആ സ്‌നേഹത്തിന്റെ ഈണമാണ് പാതിവഴിയില്‍ നിലച്ചുപോയത്.

Keywords: Tear gas, water cannons, Delhi Police, farmers, national capital, Uttar Pradesh, Delhi-UP border, slogans ,  batons, general public, Kisan Kranti Padyatra, electricity, fuel, pension, Swaminathan Commission, Home Minister Rajnath Singh, Delhi Chief Minister, Arvind Kejriwal 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചു നടത്തിയ വൃദ്ധകര്‍ഷകരെ ഡല്‍ഹി പൊലീസ് വളഞ്ഞിട്ടു തല്ലി, കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു, നിരവധി പേര്‍ക്കു പരിക്ക്