സ്വന്തം ലേഖകന്‍ വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവകയിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം വിലക്കി. കുര്‍ബാനയില്‍ പങ്കുകൊള്ളു...
സ്വന്തം ലേഖകന്‍
വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവകയിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം വിലക്കി. കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിന് വിലക്കില്ല
വയനാട്: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭയുടെ വിലക്ക്.
മാനന്തവാടി രൂപതയിലാണ് സിസ്റ്റര്‍ ലൂസി പ്രവര്‍ത്തിക്കുന്നത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവകയിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം വിലക്കിയിട്ടുണ്ട്. വിലക്കിനുള്ള കാരണം പറയുന്നില്ല.
കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിന് വിലക്കില്ല. സിസ്റ്റര്‍ ലൂസി രണ്ട് ദിവസം മുമ്പാണ് കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സഭ തയ്യാറാകണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു.
നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പം ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുമുണ്ടെന്നും അവരുടെ പൂര്‍ണ പിന്തുണ പ്രതീക്ഷിക്കാമെന്നും സിസ്റ്റര്‍ ലൂസി സമരപ്പന്തലില്‍ പറഞ്ഞിരുന്നു.
ഇതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ പ്രധാന കുറ്റമായി ഉയര്‍ത്തിയിരിക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ സഭയെ സിസ്റ്റര്‍ ലൂസി അപഹസിച്ചുവെന്നാണ് രൂപതയുടെ കുറ്റാരോപണം.
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് സിസ്റ്റര്‍ ലൂസി വേദ ക്ളാസുകള്‍ നല്‍കിയിരുന്നു. രാവിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിയപ്പോഴാണ് തന്നെ ചുമതലകളില്‍ നിന്ന് നീക്കിയ വിവരം സിസ്റ്റര്‍ ലൂസി അറിഞ്ഞത്.
മദര്‍ സുപ്പീരിയറാണ് വിലക്കുവിവരം അറിയിച്ചത്. രൂപത രേഖാമൂലം അറിയിപ്പൊന്നും കൊടുത്തിട്ടില്ലെന്നും തനിക്കെതിരായ നടപടി എന്തിനാണെന്ന് അറിയില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
നടപടിയില്‍ ഖേദമുണ്ട്. സഭയ്ക്കെതിരെ എന്തെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടട്ടെയെന്നും അവര്‍ പറഞ്ഞു. സമരം കഴിഞ്ഞു വന്ന തനിക്ക് കന്യാസ്ത്രീകളില്‍ നിന്ന് നല്ല പിന്തുണ കിട്ടി. വൈദികര്‍ക്കും സഭയ്ക്കും മാറ്റം വരേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നാണ് മറ്റു കന്യാസ്ത്രീകള്‍ പറഞ്ഞതെന്നും സഭയ്ക്കും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
Kyewords: Sister Lucy Kalappurakkal, Wayanadu Arch Diocese, Nuns Strike
COMMENTS