ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സുപ്രധാനമായ വിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള...
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സുപ്രധാനമായ വിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീംകോടതി വിധിച്ചത്. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ 2016 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശബരിമലയിലെ രീതികള്‍ തുടരണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന ഇടതു സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കുകയും ഹര്‍ജിയെ അനുകൂലിക്കുകയുമായിരുന്നു.
അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ കീഴ്വഴക്കങ്ങള് കാര്യമാക്കില്ലെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാര്‍ വ്യക്തമാക്കി.
COMMENTS