അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. ആര്.മനോജ് സ്മാരക സാഹിത്യ പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 5001 രൂപയും ശില്പവ...
അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. ആര്.മനോജ് സ്മാരക സാഹിത്യ പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 5001 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
ചെറുകഥാ പുസ്തകത്തിനാണ് ഇപ്രാവശ്യത്തെ പുരസ്കാരം. 2016 ജനുവരിക്കും 2017 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക.
രചയിതാക്കള്‍ക്കോ, പ്രസാധകര്‍ക്കോ, വായനക്കാര്‍ക്കോ കൃതികള്‍ അയക്കാം. പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ ഡോ. ആര്. ഗോപിനാഥന്, ശ്രീരാഘവം, എം.ആര്.ആര്.എ. 135, നേതാജി റോഡ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം 695013 എന്ന വിലാസത്തില്‍ സെപ്തംബര്‍ 30നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446180218, 9496919832 നമ്പരില്‍ ബന്ധപ്പെടുക.
Keywords: R Manoj, Poet, Poetry, Abhidha, Story Award
COMMENTS