തിരുവനന്തപുരം: അമേരിക്കയില്‍ ഒന്നാം ഘട്ട ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് നാട്ടില്‍ തിരിച്ചെത്തി. വെളുപ്പിന് 3.30ന് എത്തി...
തിരുവനന്തപുരം: അമേരിക്കയില്‍ ഒന്നാം ഘട്ട ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് നാട്ടില്‍ തിരിച്ചെത്തി.
വെളുപ്പിന് 3.30ന് എത്തിയ മുഖ്യമന്ത്രി നേരേ ക്ലിഫ് ഹൗസിലേക്കു പോയി.
മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് 19നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. പ്രളയം നിമിത്തം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി 24ന് തിരിച്ചെത്തുമെന്നാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന് പറഞ്ഞിരുന്നത്.
ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അമേരിക്കയില്‍ മലയാളി കൂട്ടായ്മ നടത്തിയ പരിപാടിയിലും പങ്കെടുത്തിരുന്നു. പ്രളയത്തില്‍ തകര്‍ന്ന നാടിന്റെ പുനര്‍നിര്‍മിതിക്ക് സാലറി ചലഞ്ചില്‍ പങ്കുചേരാന്‍ അമേരിക്കയിലെ മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.
Keywords: Pinarayi Vijayan, America, Minnesota, Mayo Clinic
COMMENTS