സ്വന്തം ലേഖകന്‍ കൊച്ചി: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യ...
സ്വന്തം ലേഖകന്‍
കൊച്ചിയില്‍ സേവ് അവര്‍ സിസ്റ്റേഴ്സ് എന്ന പേരില്‍ കന്യാസ്ത്രീകള്‍ സമരം ചെയ്യുന്ന പന്തലിലാണ് സഹോദരിയും നിരാഹാരമിരിക്കുക.
ഇതേസമയം, ബിഷപ് ഫ്രാങ്കോയെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇതിനു ശേഷം ആവശ്യമെങ്കില്‍ അറസ്റ്റുണ്ടാവും.
ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുന്നതുകൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും കേരളത്തിലെ വിവിധ കന്യാസ്ത്രീ മഠങ്ങളില്‍ കുടികിടപ്പുകാരായി തുടരുന്ന 35,000 വരുന്ന കന്യാസ്ത്രീകളുടെ കാര്യത്തിലും സഭയില്‍ നിലപാടെടുത്താല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും കന്യാസ്ത്രീകള്‍ പറയുന്നു.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടപെടണം. ഈ വിഷയങ്ങള്‍ ഉന്നയിച്ച് എം.എന്‍. കാരശേരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നാളെ സമരം ആരംഭിക്കുകയാണ്. ജില്ലാകേന്ദ്രങ്ങളിലും കന്യാസ്ത്രീയുടെ മഠം സ്ഥിതിചെയ്യുന്ന കുറുവിലങ്ങാട്ടും സമരം വൈകാതെ തുടങ്ങും. ഇത് ഒഴിവാക്കിക്കാന്‍ സഭയും ശ്രമം നടത്തുന്നുണ്ട്.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് കെ ആര് ഗൗരി അമ്മയും കഥകളി ആചാര്യന് കലാമണ്ഡലം ഗോപിയും ഐക്യദാര്‍ഢ്യമറിയിച്ചു.
Keywords: Nun's Strike, Bishop Franko, Sexual Abuse, Crime
കൊച്ചി: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിന്.

COMMENTS