Search

പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

ഇതിനായി ജൈവ വൈവിധ്യമേഖലയിലെ വിദഗ്ദ്ധരായ നൂറുപേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ഇതിനായി പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വേ നടത്തും. 

ഇത് ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രളയം കേരളത്തിന്റെ ജൈവ വൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍