ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഒരു ...
മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും അറിയിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ നിരോധിച്ചതെന്ന വെളിപ്പെടുത്തലുമായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഭവാനി സിങ് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭാഷണം ചര്‍ച്ചയാവുകയാണ്.
ബിജെപി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നവര്‍ക്ക് നോട്ട് നിരോധനം നടപ്പിലാക്കുന്ന കാര്യം അറിയാമായിരുന്നെന്നും അതുകൊണ്ടു തന്നെ സാധാരണക്കാരെ മാത്രമാണ് നിരോധനം ബാധിച്ചതെന്നും ഭവാനി സിങ്ങിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നു.
COMMENTS