സ്വന്തം ലേഖകന്‍ കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാക്കു...
സ്വന്തം ലേഖകന്‍
കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാക്കും. ഈൗ ആവശ്യമുന്നയിച്ച് കോടതിയില്‍ അന്വേഷക സംഘം അപേക്ഷ നല്‍കും.
ഫ്രാങ്കോ പലപ്പോഴും കള്ളം പറയുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇതിനെ തുടര്‍ന്നാണ് നുണ പരിശോധ ആലോചിക്കുന്നത്.
ഫ്രാങ്കോയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ നുണപരിശോധന വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ കൊടുക്കും.
കന്യാസ്ത്രീ നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് തെളി
ഞ്ഞിട്ടുണ്ട്. എന്നിട്ടും ഫ്രാങ്കോ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. നിഷേധാത്മക നിലാപാടിലാണ് അദ്ദേഹം.
കോട്ടയം എസ്.പി ഹരിശങ്കറും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കെ. സുഭാഷും ഇന്നിലെ ഒരുമിച്ച് ചോദ്യം ചെയ്തിട്ടും ബിഷപ്പ് നിഷേധ നിലപാടില്‍ തന്നെയായിരുന്നു.
പല ചോദ്യങ്ങള്‍ക്കും അല്ല, ഇല്ല എന്നിങ്ങനെയായിരുന്നു മറുപടി. ഇതും പൊലീസിനെ ചൊടിപ്പിച്ചിട്ടുണ്ട്. നുണപരിശോധന പ്രതിയുടെ സമ്മതത്തോടെ മാത്രമേ നടത്താനാകൂ.
ഈ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. കന്യാസ്ത്രീയെ അപായപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിനാണ് ഈ നീക്കം.
കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഒഫ് ജീസസ് പി.ആര്.ഒ സിസ്റ്റര്‍ എം.ജെ. അമല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ വൈദികനായ ജെയിംസ് എര്‍ത്തയില്‍ എന്നിവരും പ്രതികളായേക്കും. ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കിയേക്കും.
ഇതിനിടെ, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭയുടെ വിലക്ക്. മാനന്തവാടി രൂപതയിലാണ് സിസ്റ്റര്‍ ലൂസി പ്രവര്‍ത്തിക്കുന്നത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്കല്, ഇടവകയിലെ പ്രവര്‍ത്തനം എന്നിവയില്‍ നിന്നെല്ലാം വിലക്കിയിട്ടുണ്ട്. വിലക്കിനുള്ള കാരണം പറയുന്നില്ല.
കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിന് വിലക്കില്ല. സിസ്റ്റര്‍ ലൂസി രണ്ട് ദിവസം മുമ്പാണ് കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സഭ തയ്യാറാകണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു.
COMMENTS