തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്അറസ...
തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിഷപ്പിനെതിരെയുള്ള ശക്തമായ തെളിവുകളാണ് അറസ്റ്റിലേക്ക് കടക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അറസ്റ്റിനെ സംബന്ധിച്ച് എസ്.പി ഹരിശങ്കര്‍ ഐ.ജി വിജയ് സാഖറേയുമായി ചര്‍ച്ച നടത്തി അനുമതി വാങ്ങിയിരുന്നു.
അതേ സമയം അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി അഭിഭാഷകര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു. ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
അതേ സമയം മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടാനായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും ഇന്നു രേഖപ്പെടുത്തിയിരുന്നു.

COMMENTS