Search

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധി

വിവാഹേതര ലൈംഗിക ബന്ധം ഇനി മുതല്‍ വിവാഹമോചനക്കേസില്‍ സിവില്‍ തര്‍ക്കം മാത്രം

സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലായി മാറാവുന്ന വിധിയിലൂടെ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി.

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെതിനൊപ്പം, അതുമായി  ബന്ധപ്പെട്ട ക്രിമിനല്‍ നടപടിചട്ടം 198 ലെ ചില വ്യവസ്ഥകളും റദ്ദാക്കി.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയ്ക്കും തിരഞ്ഞെടുപ്പിനുമുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

സന്തോഷകരമല്ലാത്ത ദാമ്പത്യവുമായി ബന്ധപ്പെട്ട വിഷയമായി ഇതിനെ കാണാനാവില്ലെന്നും കോടതി പറഞ്ഞു. സന്തോഷമില്ലാത്ത ദാമ്പത്യമല്ല വിവാഹേതര ബന്ധത്തിന് കാരണം. എന്നാല്‍, സന്തോഷമില്ലാത്ത ദാമ്പത്യം കാരണം വിവാഹേതര ബന്ധം ഉണ്ടാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീക്ക് തുല്യത ഇല്ലാത്ത ഒരു നിയമവും ഭരണഘടനപരം അല്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.

വിവാഹിതയായ സ്ത്രീയുമായി അവരുടെ  ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ പുരുഷന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ്  497 വകുപ്പ്. കുറ്റകാരനാണെന്നു തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇനി മുതല്‍ കുറ്റകരമല്ലാത്ത കാര്യമായി മാറുന്നത്.

പുരുഷന്റെ സ്വകാര്യസ്വത്തല്ല സ്ത്രീ. 497 വകുപ്പ് ഏകപക്ഷീയവും സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതുമാണ്. അതിനാല്‍ വകുപ്പ് റദ്ദാക്കുന്നുവെന്നും വിധി ന്യായത്തില്‍ പറയുന്നു.

സ്ത്രീക്ക് തുല്യത ഉറപ്പുനല്‍കുന്ന  ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി.

പുരുഷനും സ്ത്രീക്കും വിവാഹം കഴിയുന്നതോടെ ലൈംഗികത സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാനുള്ള അധികാരം സംബന്ധിച്ച കേസിലാണ് വിധി.

497 ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ്  വിധി.

വിവാഹമോചന കേസ്സുകളില്‍ വിവാഹേതരബന്ധം ഒരു സിവില്‍ തര്‍ക്കമായി ഉന്നയിക്കാം. ഒരു ക്രിമിനല്‍ കുറ്റമല്ല. ചൈന, ജപ്പാന്‍ തുടങ്ങി പല രാജ്യങ്ങളിലും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് നരിമാന്‍ : സ്ത്രീകളുടെ സ്വയം നിര്‍ണ്ണയ അധികാരവും അന്തസ്സായി ജീവിക്കാനുള്ള അവകാശവും ഹനിക്കുന്നതാണ് 497ാം വകുപ്പ്.

ജസ്റ്റിസ് ചന്ദ്രചൂഡ് : സ്ത്രീയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്താക്കി  മാറ്റുകയാണ് ഈ നിയമം. വിവാഹം ആരുടെയും സ്വയം നിര്‍ണ്ണയ അധികാരം കവര്‍ന്ന് എടുക്കുന്നതാകരുത്.

ജസ്റ്റിസ് ചന്ദ്രചൂഡ് : ആരെ പ്രോസിക്ക്യൂട്ട് ചെയ്യാം, ആരെ പ്രോസിക്യൂട്ട് ചെയ്തു കൂടാ എന്ന രണ്ടുതരം വ്യവസ്ഥയാണ്  497 വകുപ്പ് ഉണ്ടാക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്.

The Supreme Court Thursday declared that adultery is not a crime and struck down the anti-adultery law, saying it was unconstitutional as it dented the individuality of women and treated them as "chattel of husbands".

The apex court's five-judge Constitution bench was unanimous in striking down Section 497 of the Indian Penal Code dealing with the offence of adultery and holding it as manifestly arbitrary, archaic law which is violative of the rights to equality and equal opportunity to women.

Section 497 of the 158-year-old IPC says: "Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery."

Adultery was punishable by a maximum five years in jail or fine or both.
A five-judge bench comprising Chief Justice Dipak Misra and Justices R F Nariman, A M Khanwilkar, D Y Chandrachud and Indu Malhotra said that unequal treatment of women invites the wrath of the Constitution.


Kewords: The Supreme Court, adultery, crime, struck down, anti-adultery law,  unconstitutional , individuality of women,  Constitution bench, Indian Penal Code, IPC, sexual intercourse, Chief Justice Dipak Misra , Justices R F Nariman, A M Khanwilkar, D Y Chandrachud , Indu Malhotravyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധി