ജയില്‍ ഡിജിപി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം തിരുവനന്തപുരം: പിണറായിയില്‍ അച്ഛനമ്മമാരെയും കുഞ്ഞിനെയും കൊന്ന കേസ...
ജയില്‍ ഡിജിപി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തിരുവനന്തപുരം: പിണറായിയില്‍ അച്ഛനമ്മമാരെയും കുഞ്ഞിനെയും കൊന്ന കേസിലെ പ്രതി സൗമ്യ ജയിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു.
സംഭവത്തെക്കുറിച്ച് ജയില്‍ ഡിജിപി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന് ഉത്തരവില്‍ പറയുന്നു.
കണ്ണൂര്‍ വനിതാ ജയില്‍ ജീവനക്കാരുടെ വീഴ്ചയാണ് ആത്മഹത്യയ്ക്കു കാരണമെന്നും കമ്മിഷന് പ്രാഥമികമായി വിലയിരുത്തി. സൗമ്യ ജയിലില്‍ വച്ച് പീഡനത്തിനിരയായോ എന്നു പരിശോധിക്കണമെന്നും കമ്മിഷന് നിര്‍ദ്ദേശിച്ചു.
കണ്ണൂരിലെ വനിതാ ജയില്‍ വളപ്പിലുള്ള കശുമാവില്‍ വെള്ളിയാഴ്ച രാവിലെയാണ് സൗമ്യ സാരിയില്‍ തൂങ്ങി നില്ക്കുന്നതായി കാണപ്പെട്ടത്. സഹതടവുകാരിയുടെ സാരിയിലാണ് തൂങ്ങിനിന്നത്.
സൗമ്യയെ ജോലിക്ക് നിയോഗിച്ചിരുന്നത് ജയിലിലെ ഡെയറി ഫാമിലായിരുന്നു. പുല്ലു ചെത്താന്‍ പോകുന്നുവെന്ന് പറഞ്ഞാണു പോയത്. പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
ജയില്‍ ഡിജിപിയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തര മേഖലാ ജയില്‍ ഡിഐജി എസ്. സന്തോഷിനാണ് അന്വേഷണ ചുമതല.
Keywords: Saumya, Murder Case, Jail DGP

COMMENTS