Search

ആശ്വാസവാര്‍ത്ത, ന്യൂനമര്‍ദ്ദം മദ്ധ്യപ്രദേശ് മേഖലയിലേക്കു ഗതിമാറി, കേരളത്തില്‍ കനത്ത മഴ നാളെ കൂടി മാത്രമെന്നു പ്രവചനം

കൊച്ചിയില്‍ നാവിക സേനയുടെ രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം: കേരളത്തില്‍ പ്രളയത്തിനു കാരണമായ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മദ്ധ്യപ്രദേശ് മേഖലയിലേക്കു ഗതിമാറി.

ഇതോടെ, കേരളത്തില്‍ നാളെ കൂടി മാത്രമേ അതിശക്തമായ മഴയ്ക്കു സാദ്ധ്യതയുള്ളൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി ജില്ലകളിലായിരിക്കും നാളെ ഏറ്റവും കൂടുതല്‍ മഴ പെയ്യുക. അതു കഴിഞ്ഞാല്‍, മൊത്തത്തില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ആശ്വാസവാര്‍ത്ത, ന്യൂനമര്‍ദ്ദം മദ്ധ്യപ്രദേശ് മേഖലയിലേക്കു ഗതിമാറി, കേരളത്തില്‍ കനത്ത മഴ നാളെ കൂടി മാത്രമെന്നു പ്രവചനം