സ്വന്തം ലേഖകന്‍ കൊച്ചി: മഴ പലേടത്തും മാറിനിന്നതോടെ കേരളത്തെ ഗ്രസിച്ച പ്രളയത്തിന്റെ തീവ്രത കുറയുന്നു. പലേടത്തും വെള്ളമിറങ്ങാന്‍ തുടങ്ങി...
സ്വന്തം ലേഖകന്‍
കൊച്ചി: മഴ പലേടത്തും മാറിനിന്നതോടെ കേരളത്തെ ഗ്രസിച്ച പ്രളയത്തിന്റെ തീവ്രത കുറയുന്നു. പലേടത്തും വെള്ളമിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.
വെള്ളമിറങ്ങിത്തുടങ്ങിയതോടെ പുതിയ വെല്ലുവിളിയാണ് ജനങ്ങളെ കാത്തിരിക്കുന്നത്. നൂറുകണക്കിനു ജീവികളാണ് പ്രളയജലമൊഴിഞ്ഞ ഇടങ്ങളില്‍ ചത്തുപൊന്താന്‍ തുടങ്ങുന്നത്. ചിലേടത്ത് മനുഷ്യമൃതദേഹങ്ങളും കാണപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
അഴുകിയ ജീവികളുടെ ശരീരഭാഗങ്ങളില്‍ നിന്നു രോഗകാരികളായ അണുക്കള്‍ പുറത്തേയ്ക്കു വരും. അതു പകര്‍ച്ചവ്യാധികള്‍ക്കു കാരണമായേക്കും. അതുകൊണ്ടുതന്നെ തികഞ്ഞ അവധാനതയോടെ മാത്രമേ ഇനി വീടുകളിലേക്ക് മടങ്ങാനാവൂ.
വെള്ളപ്പൊക്കം രൂക്ഷമായിരുന്ന ആലുവ, ചെങ്ങന്നൂര്‍, പന്തളം, റാന്നി, ആറന്മുള ഭാഗങ്ങളില്‍ നിന്നു വള്ളമിറങ്ങിത്തുടങ്ങി.
പെരിയാറിലേയും പമ്പയിലേയും ജലനിരപ്പ് താണുതുടങ്ങി. പെരിയാറില്‍ അഞ്ചടിയോളം വെള്ളമിറങ്ങി. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം മിക്കയിടത്തും സുഗമാമായിട്ടുണ്ട്.
വലിയ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ചെറിയ വള്ളങ്ങളാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ചെറുതോണി അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചു. കക്കി, പമ്പ അണക്കെട്ടുകളില്‍ നിന്നു തുറന്നുവിടുന്ന ജലത്തിന്റെ അളവും കുറച്ചു.
കെഎസ്ആര്‍ടിസി എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍ വരെയാണ് സര്‍വീസ് തുടങ്ങി. ദേശീയപാതയില്‍ തിരുവനന്തപുരംഎറണാകുളം റൂട്ടിലും കെഎസ്ആര്‍ടിസ് സര്‍വീസ് നടക്കുന്നുണ്ട്.
പരശുറാം, ശബരി, മാവേലി, മലബാര്‍ എക്സ്പ്രസുകള്‍, ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്സ്പ്രസുകളും റദ്ദാക്കിയെങ്കിലും ഭാഗികമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
Keywords: Kerala Floods, Floods, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS