തിരുവല്ല: പ്രളയം കേരളത്തെ മുക്കിയ വേളയില്‍ വിവാഹം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നടന് രാജീവ് പിള്ളയ്ക്കു നാടിന്റെ അനുമോദനം. ...
തിരുവല്ല: പ്രളയം കേരളത്തെ മുക്കിയ വേളയില്‍ വിവാഹം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നടന് രാജീവ് പിള്ളയ്ക്കു നാടിന്റെ അനുമോദനം.
ഈ മാസം 17നായിരുന്നു രാജീവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവല്ല സ്വദേശിയാണ് രാജീവ്. എന്‍ജിനീയറിംഗ് ബിരുദധാരിയും ആലുവ സ്വദേശിയുമായ അജിതയാണ് വധു. ആലുവ പ്രളയത്തിലായതോടെ വിവാഹം നടത്താനാവാത്ത സ്ഥിതിയുമായിരുന്നു.
ഇതോടെയാണ് തത്കാലം കല്യാണം മാറ്റിവയ്ക്കാമെന്ന് ഇരു കുടുംബങ്ങളും തീരുമാനിച്ചത്. വിവാഹദിനത്തിലും രാജീവ് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു.
രാജീവിന്റെ വീടിന് അര കിലോമീറ്റര്‍ അകലെ വരെ പ്രളയം എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടു വരാന്‍ വൈകുമെന്നു കണ്ടപ്പോള്‍ മുളയും വാഴയുമെല്ലാം മുറിച്ചു ചങ്ങാടമുണ്ടാക്കി രാജീവും കൂട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു.
രണ്ടു ദിവസം വെള്ളത്തില്‍ തന്നെയായിരുന്നുവെന്നു രാജീവ് പറയുന്നു. ചെയ്തത് ഹീറോയിസമല്ലെന്നും കടമ മാത്രമാണെന്നും രാജീവ് പറയുന്നു. ആരാണെങ്കിലും ആ സമയത്ത് അങ്ങനെയേ പെരുമാറാനാവൂ എന്നും രാജീവ് പറയുന്നു.
Keywords: Kerala Floods, Floods, Rajeev Pillai, Nelliyampathy, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS