ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പോളിറ്റ് ബ്യൂറോയില്‍...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ഡല്‍ഹിയിലുണ്ട്.
കൊച്ചിയില്‍ ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ഈ വിഷയത്തില്‍ ധനമന്ത്രിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയെ നിരാഹാരം കിടക്കുന്ന സ്ഥലത്തെത്തി കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി കണ്ടിരുന്നു.

COMMENTS