തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമമെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര. മിക്കവരും പരമാവധി ...
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമമെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര. മിക്കവരും പരമാവധി ടാങ്ക് നിറയ്ക്കാന്‍ തുടങ്ങിയതോടെ ചില പമ്പുകള്‍ കാലിയാവുകയും ചെയ്തു.
പ്രളയത്തെ തുടര്‍ന്ന് തലസ്ഥാനത്തേയ്ക്കുള്ള ഇന്ധനവരവ് നിലച്ചുവെന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പ്രചാരണം വ്യാജമാണെന്നും ഇന്ധനത്തിനു ക്ഷാമമില്ലെന്നും എഡിഎം വിആര്‍ വിനോദ് മാധ്യമങ്ങളെ അറിയിച്ചു.
അമിതമായി പെട്രോള്‍ അടിക്കാന്‍ തുടങ്ങിയതോടെ അടച്ച പമ്പുകള്‍ നാളെ രാവിലെ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നു പെട്രോളിയം കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
ഇതേസമയം, പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പമ്പുകളിലും മൂവായിരം ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതി വയ്ക്കണമെന്നും അല്ലാത്ത പക്ഷം പമ്പുടമയ്ക്കു നേരേ നിയമനടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി നിര്‍ദ്ദേശിച്ചു.
COMMENTS