ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ കേരളവും തമിഴ്നാടും ഉചിതമായ തീരുമാനമെടുക്കണമെന്ന് സുപ്രീംകോ...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ കേരളവും തമിഴ്നാടും ഉചിതമായ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ മോല്‍നോട്ടത്തില്‍ അടിയന്തരയോഗം വ്യാഴാഴ്ച വിളിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഇപ്പോഴുള്ള ജലനിരപ്പായ 142 അടിയില്‍ നിന്നും 139 അടിയിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ ജലനിരപ്പ് താഴ്ത്താന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്നാട്.
അണക്കെട്ടിലേക്ക് ഓരോ സെക്കന്റും ഒരു ഘനയടി വെള്ളമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഡാമിന്റെ താഴെ ജീവിക്കുന്നവരുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു.
അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭീതി അകറ്റുകയാണ് വേണ്ടതെന്നും അതിനാല്‍ ഇരു സംസ്ഥാനങ്ങളും ദേശീയ ദുരന്തനിവാരണ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

COMMENTS