സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മഴക്കെടുതിയില്‍ കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള സിപി ഐക്കാരനായ വനം ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഴക്കെടുതിയില്‍ കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള സിപി ഐക്കാരനായ വനം മന്ത്രി പി രാജു ജര്‍മനിയിലേക്കു പറന്നതില്‍ വ്യാപക പ്രതിഷേധം.
ഒരു സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി പോയത്. മന്ത്രിക്കൊപ്പം ഇടി മുഹമ്മദ് ബഷീറും മറ്റുമുണ്ട്.
ഇതേ സമ്മേളനത്തിലേക്കു മന്ത്രി വിഎസ് സുനില്‍ കുമാറിനെയും ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പോകാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ജോലികളില്‍ മുഴുകിയിരിക്കുകയാണ്.
രാജുവിനു ചുമതലയുള്ള കോട്ടയം ജില്ലയുടെ വലിയൊരു ഭാഗം മുങ്ങുകയും ദജില്ലയില് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയും ചെയ്ത വേളയിലാണ് അദ്ദേഹം തിരക്കിട്ട് വിദേശത്തേയ്ക്കു പറന്നത്.
ഈ മാസം 17 മുതല്‍ 19 വരെയാണ് ജര്‍മനിയില്‍ സമ്മേളനം. മന്ത്രിയുടെ മണ്ഡലമായ പുനലൂരിലും കനത്ത നാശമാണ് മലയോര മേഖലയില്‍ ഉണ്ടായിരിക്കുന്നത്. അവിടുത്തെ കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയമില്ലാതെയാണ് മന്ത്രി വിദേശത്തു പോയത്.
ഇന്നലെ വൈകിട്ട് യാത്ര തിരിക്കുമ്പോള്‍ മഴ അത്ര ശക്തമായിരുന്നില്ലെന്നും അതിനാലാണ് വിദേശത്തു പോയതെന്നുമാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
മന്ത്രിയോടു വിശദീകരണം തേടണമെന്നു സിപി ഐയിലും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇതിനിടെ മന്ത്രി പകുതി വഴിയില്‍ യാത്ര മതിയാക്കി തിരിച്ചെത്തിയേക്കുമെന്നും ശ്രുതിയുണ്ട്.

COMMENTS