കെ രാജുവിന്റെ കസേര ഇളകുകയാണെന്നു തന്നെയാണ് സൂചന. ഇത്തരമൊരു ഘട്ടത്തില്‍ മന്ത്രി വിദേശ സന്ദര്‍ശനത്തിനു പോയത് ഒട്ടും ശരിയായില്ലെന്നു സിപി ...
കെ രാജുവിന്റെ കസേര ഇളകുകയാണെന്നു തന്നെയാണ് സൂചന. ഇത്തരമൊരു ഘട്ടത്തില്‍ മന്ത്രി വിദേശ സന്ദര്‍ശനത്തിനു പോയത് ഒട്ടും ശരിയായില്ലെന്നു സിപി ഐ സംസ്ഥാന അദ്ധ്യക്ഷന്‍ കാനം രാജേന്ദ്രന് പ്രതികരിച്ചിരുന്നു
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം : പ്രളയജലമിറങ്ങിയതിനു പിന്നാലെ ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞു മന്ത്രി കെ രാജു തിരിച്ചെത്തി. കോട്ടയത്തിന്റെ ദുരിതാശ്വാസ പ്രവര്ത്ത ഏകോപന ചുമതലയുണ്ടായിരുന്ന മന്ത്രിയാണ് നാടിനെ പ്രളയത്തില്‍ വിട്ടുകൊടുത്തിട്ടു വിദേശത്തേയ്ക്കു പോയത്.നാട്ടിലെ പ്രതിഷേധം കനത്തതോടെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മന്ത്രി തിരിച്ചെത്തുകയായിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണു പോയതെന്നും മന്ത്രി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോടു വിശദീകരിച്ചു.
നേരത്തേ നിശ്ചയിച്ച പരിപാടിയായതിനാലാണ് പോയതെന്നും അതിന്റെ പേരില്‍ ക്രൂശിക്കരുതെന്നും മന്ത്രി പറഞ്ഞു.
ഇതേസമയം, കെ രാജുവിന്റെ കസേര ഇളകുകയാണെന്നു തന്നെയാണ് സൂചന. ഇത്തരമൊരു ഘട്ടത്തില്‍ മന്ത്രി വിദേശ സന്ദര്‍ശനത്തിനു പോയത് ഒട്ടും ശരിയായില്ലെന്നു സിപി ഐ സംസ്ഥാന അദ്ധ്യക്ഷന്‍ കാനം രാജേന്ദ്രന് പ്രതികരിച്ചിരുന്നു.
സിപി ഐയില്‍ വലിയൊരു വിഭാഗം പേര് മന്ത്രിയുടെ നടപടിക്കെതിരേ രംഗത്തു വന്നിരുന്നു. കെ രാജുവിനൊപ്പം പോകേണ്ടിയിരുന്ന സിപി ഐക്കാരനായ മന്ത്രി സുനില്‍ കുമാര്‍ നാട്ടില്‍ തന്നെ നില്‍ക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തതും രാജുവിനു കൂടുതല്‍ വിനയായി.
ചികിത്സാര്‍ത്ഥം വിദേശയാത്ര നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയും ആ യാത്ര പോലും വേണ്ടെന്നുവച്ചു നാട്ടില്‍ നിന്നു ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്ത വേളയിലാണ് മന്ത്രി ഒരു സംഘടനയുടെ ക്ഷണം സ്വീകരിച്ചു പോയതെന്നതു സിപി ഐ വലിയ കുറ്റമായി തന്നെ കാണുന്നുണ്ട്.
മാത്രമല്ല, സിപി ഐയില്‍ മന്ത്രിക്കസേര മോഹിക്കുന്ന സീനിയര്‍മാര്‍ പലരും ബാക്കിയുണ്ടെന്നതും കെ രാജുവിന്റെ കസേര ഉലയാന്‍ കാരണമാവുന്നുണ്ട്. അദ്ദേഹം പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു സ്വയം രാജിവച്ചൊഴിയണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. പുറത്താക്കിയെന്ന ക്ഷീണം ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു നിര്‍ദ്ദേശം പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വച്ചിരിക്കുന്നത്.
ഈ തെറ്റ് രാജുവിന്റെ രാഷ്ട്രീയ ഭാവിക്കു പോലും വലിയ പ്രതിസന്ധിയായേക്കുമെന്നാണ് സൂചന. അത്രയേറെ വിമര്‍ശനമാണ് അദ്ദേഹത്തിനു നേരേ ജന്മനാട്ടിലും ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയുടെ വലിയൊരു ഭാഗം മുങ്ങിത്താണു കിടന്ന വേളയിലാണ് എല്ലാവരും ദുരിതാശ്വാസത്തിനു മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത ശേഷം മന്ത്രി വിമാനം കയറിയത്.
മന്ത്രിയുടെ മണ്ഡലമായ പുനലൂരിലും കൊടിയ നാശമാണ് മഴയും മണ്ണിടിച്ചിലും മനിത്തമുണ്ടായത്. ആ സമയത്ത് മന്ത്രി വിദേശയാത്ര പോയത് എതിര് പാര്‍ട്ടികള്‍ നല്ല ആയുധമാക്കിയിട്ടുണ്ട്.
Keywords: Kerala Floods, Floods, K RAju, Forest Minister, Germany, CPI, Swaha, Brahma, Payyannur, Kannur, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS