കണ്ണൂര്‍: സിപിഐ മാവോയിസ്റ്റ് നേതാവ് ഷൈനയെ മൂന്നര വര്‍ഷത്തെ വിചാരണ തടവിനുശേഷം വിട്ടയച്ചു. ജയിലില്‍ കടുത്ത മാനസിക പീഡനത്തിനു താന്‍ ഇരയാ...
കണ്ണൂര്‍: സിപിഐ മാവോയിസ്റ്റ് നേതാവ് ഷൈനയെ മൂന്നര വര്‍ഷത്തെ വിചാരണ തടവിനുശേഷം വിട്ടയച്ചു.
ജയിലില്‍ കടുത്ത മാനസിക പീഡനത്തിനു താന്‍ ഇരയായെന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷൈന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനവും നിയമപോരാട്ടവും തുടരുമെന്നും ഷൈന വ്യക്തമാക്കി.
കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. 17 കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാദ്ധ്യമായത്.
ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. തമിഴ്നാട്ടിലെ കേസുകളില്‍ ജാമ്യം കിട്ടിയപ്പോള്‍ ഷൈനയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഷൈനയും രൂപേഷും ഉള്‍പ്പെടെ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ 2015 ലാണ് കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. തങ്ങള്‍ക്കു മേല്‍ ചുമത്തപ്പെട്ട കേസുകളില്‍ പലതും വ്യാജമാണെന്നാണ് ഷൈനയുടെ നിലപാട്.
COMMENTS