തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന്, സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് ഈമാസം 31 മുതല്‍ നിശ്ചയിച്ചിരുന്ന ഒ...
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന്, സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് ഈമാസം 31 മുതല്‍ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിച്ചു.
പ്രളയവും സ്കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
ഇതേസമയം, കനത്തമഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയ്ക്ക് 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
എംജി സര്‍വകലാശാലയുടെ കീഴില്‍ ഉള്ള അഫിലിയേറ്റഡ് കോളേജുകളില്‍ നാളെ നിശ്ചയിച്ചിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കണ്ണൂര്‍ സര്‍വ്വകലാശാല മാറ്റി. പുതുക്കിയ തിയതി പിന്നീടറിയിക്കും.
COMMENTS