തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ 324 പേര് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം ഇതുവരെ മരിച്ചത് 164 പേരാണെന്നും മുഖ്യമന...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ 324 പേര് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം ഇതുവരെ മരിച്ചത് 164 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 82,442 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്ത് 2094 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 7085 കുടുംബങ്ങളിലെ 3,14,391 പേര് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കും. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ഹെലികോപ്ടറിലും ബോട്ടുകളിലും ഭക്ഷണം എത്തിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്ഷണവിതരണം കൂടുതല്‍ കാര്യക്ഷമമാക്കും.
പ്രളയബാധ രൂക്ഷമായി ബാധിച്ചിട്ടുള്ള ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിക്കും. ആര്‍മിയുടെ 12 ബോട്ടുകള്‍ കൂടി ശനിയാഴ്ച ചാലക്കുടിയിലെത്തും.
തിരുവല്ലയില്‍ ആര്‍മിയുടെ 10 ബോട്ടുകളും ചെങ്ങന്നൂരില്‍ 15 ബോട്ടുകളും കൂടുതലായി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ചെങ്ങന്നൂരും ചാലക്കുടിയിലും രക്ഷാപ്രവര്‍ത്തനത്തിനായി നാല് വ്യേമസേന ഹെലികോപ്ടറുകള്‍ ഉപയോഗിക്കും.
40,000 പൊലീസുകാര്‍, 3200 ഫയര്ഫോഴ്സുകാര്, 46 നേവി, 13 എയര്‍ഫോഴ്സ്, 18 ആര്‍മി, 16 കോസ്റ്റ് ഗാര്‍ഡ്, 24 എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കേരളത്തെ സഹായിക്കാനായി വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും കുടിവെള്ള വിതരണത്തിനുള്ള സന്നദ്ധത റെയില്‍വെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Highlight: Chief minister Pinarayi Vijayans press meet.

COMMENTS