ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിലെ സൂര്യശോഭ ഇനി ഓര്മ മാത്രം. തമിഴ് സൂര്യനെന്ന് എതിരാളികള്‍ പോലും വളിച്ചിരുന്ന മുത്തുവേല്‍ കരുണാനിധിക്ക് ചെ...
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിലെ സൂര്യശോഭ ഇനി ഓര്മ മാത്രം. തമിഴ് സൂര്യനെന്ന് എതിരാളികള്‍ പോലും വളിച്ചിരുന്ന മുത്തുവേല്‍ കരുണാനിധിക്ക് ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം അന്ത്യവിശ്രമം.
ജനസഹസ്രങ്ങളെ സാക്ഷിയാക്കിയായിരുന്നു കരുണാനിധിയുടെ അന്ത്യകര്‍മങ്ങള്‍. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
M #Karunanidhi's family pays last tribute to the DMK chief at Marina beach. Burial to take place shortly pic.twitter.com/hNIW5dkjOy— ANI (@ANI) August 8, 2018
അന്ത്യോപചാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. പ്രിയനേതാവിനെ അവസാനമായി കാണാന്‍ അണികള്‍ തള്ളിക്കയറിയതോടെ രാജാജി ഹാളിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ചെറിയ തോതില്‍ ലാത്തിവീശി. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്.
മുന്മുഖ്യമന്ത്രിയുടെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതും കനത്ത പ്രതിഷേധത്തിനിടയാക്കി. തുടരുന്ന് ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ ഉറപ്പായത്.
പ്രിയനേതാവിന്റെ ഭൗതികദേഹവുമായി വിലാപയാത്ര കടന്നുപോയ വഴികളില്‍ ആയിരങ്ങളാണ് കാത്തുനിന്നത്.
Keywords: DMK chief, M Karunanidhi, extremely critical, Kavery hospital, Kalaignar, Dr M Karunanidhi , DMK, working president, M K Stalin, Chief Minister K Palaniswami, Kanimozhi, Rajathi Ammal, Alagiri, Tamil Nadu, chief minister, hospital, blood pressure, general health
COMMENTS