Search

കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമ സ്ഥാനം വേണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചു



ദീപക് നമ്പ്യാര്‍

ചെന്നൈ: കരുണാനിധിക്ക് മറീനാ ബീച്ചില്‍ സ്മാരകം ഒരുക്കുന്നതിനു സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മകനും ഡിഎംകെ വൈസ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പളനിസ്വാമിയെ സന്ദര്‍ശിച്ചു.

കരുണാനിധിയുടെ മകള്‍ കനിമൊഴി, മകന്‍ എം കെ അഴഗിരി, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കള്‍ മുഖ്യമന്ത്രി പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു. ഈ കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.

കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സ്റ്റാലിനും സംഘവും മുഖ്യമന്ത്രിയെ കണ്ടത്. തമിഴകത്തെ പ്രധാനനേതാക്കള്‍ക്കെല്ലാം മറീനയിലാണ് അന്ത്യവിശ്രമസ്ഥാനം.

കരുണാനിധിയുടെ നില ഗുരുതരമാണെന്നറിഞ്ഞതു മുതല്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും അതീവദുഃഖിതരാണ്. സംസ്ഥാനത്ത് സുരക്ഷ കര്‍ക്കശമാക്കിയിട്ടുണ്ട്. അക്രമങ്ങളുണ്ടാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കരുണാനിധിയുടെ ആരോഗ്യത്തിനായി തമിഴ്‌നാട്ടിലെമ്പാടും പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ട്.

കരുണാനിധിയുടെ പ്രധാന അവയവങ്ങളെല്ലാം അപകടനിലയിലാണ്. പരമാവധി മെഡിക്കല്‍ സഹായം നല്‍കുന്നുണ്ട്. പക്ഷേ, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനു പകരം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍  ബുള്ളറ്റിനില്‍ വ്യക്തമാക്കി.

കരുണാനിധിക്ക് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കരുണാനിധിയെ പ്രവേശിപ്പിച്ചിട്ടുള്ള കാവേരി ആശുപത്രി പരിസരത്ത് പാര്‍ട്ടിവര്‍ത്തകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ 1200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സുരക്ഷാനില കണക്കിലെടുത്ത് അവധിയില്‍ പോയപൊലീസുകാരെ തിരിച്ചുവിളിക്കുന്നുണ്ട്. എല്ലാ പൊലീസുകാരോടും യൂണിഫോമില്‍ ഹാജരാകാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

DMK chief M Karunanidhi’s health condition is “extremely critical”, the latest medical bulletin by Kavery hospital said on Tuesday. “There has been a significant decline in the clinical condition of Kalaignar Dr M Karunanidhi over the last few hours. Despite maximum medical support, his vital organ functions continue to deteriorate. His condition is extremely critical and unstable,” the hospital said in its release.


DMK chief, M Karunanidhi, extremely critical, Kavery hospital, Kalaignar, Dr M Karunanidhi , DMK, working president,  M K Stalin, Chief Minister K Palaniswami, Kanimozhi, Rajathi Ammal, Alagiri, Tamil Nadu, chief minister, hospital, blood pressure, general health






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമ സ്ഥാനം വേണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചു