ഇടുക്കി: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ...
തമിഴ്നാട്ടുകാരായ ഒരു സംഘം ആളുകള്‍ക്കാണ് കൃഷ്ണന് ഇത്തരമൊരു വാഗ്ദാനം നല്‍കിയതെന്നാണ് സൂചന. മന്ത്രവാദം മറയാക്കി വന്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
തമിഴ്നാട് സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃഷ്ണന്റെ സഹായിയായ യുവാവിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നാട്ടുകാരിലും നിന്നും കുടുംബക്കാരിലും നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന കൃഷ്ണന്റെ വീട്ടിലേക്ക് പൂജകള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി പലരും വന്നു പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം കൃഷ്ണന്റെ സഹോദരങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
COMMENTS