ഇടുക്കി പൂര്‍ണമായി നിറയാന്‍ ഇനി ഒരടി കൂടി, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ പൈനാവ് : പ്രളയത്തില്‍ നിന്നു ജനത്തെ രക്ഷപ്പെടുത്താന്‍ സൈന്യവും ഭരകൂടവും സന്നദ്ധപ്രവര്‍ത്തകരും അശ്രാന്ത പരിശ്രമം നടത്ത...


സ്വന്തം ലേഖകന്‍

പൈനാവ് : പ്രളയത്തില്‍ നിന്നു ജനത്തെ രക്ഷപ്പെടുത്താന്‍ സൈന്യവും ഭരകൂടവും സന്നദ്ധപ്രവര്‍ത്തകരും അശ്രാന്ത പരിശ്രമം നടത്തുന്നതിനിടെ, ഇടുക്കി ഡാമിലെ ജലനിരപ്പ് അതിന്റെ പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. ഇതോടെ, കെഎസിഇബി ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

രാത്രി എട്ടു മണിയോടെ ഇടുക്കിയിലെ ജലനിരപ്പ് 2402.2 അടിയിലെത്തി. ഇപ്പോഴത്തെ തോതില്‍ നീരൊഴുക്കു തുടര്‍ന്നാല്‍ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലേക്ക് ഇന്നു രാത്രിയില്‍ തന്നെ എത്തുമെന്ന നിലയാണ്.

ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസിഇബി. എന്നാല്‍, ജനം പ്രളയത്തില്‍ നരകിക്കുന്നതിനിടെ കൂടുതല്‍ വെള്ളം തുറന്നുവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

ഇപ്പോള്‍ മണിക്കൂറില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നു പുറത്തേയ്ക്കു വിടുന്നത്. ഇത് 20 ലക്ഷം ലിറ്ററിലേക്ക് ഉയര്‍ത്തണമെന്ന നിലപാടിലാണ് കെഎസിഇബി. ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ ഭരണകൂടവുമായും ചര്‍ച്ച നടക്കുകയാണ്.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 100 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ നീരൊഴുക്ക് ഇനിയും കൂടും. ഡാമിന്റെ ഷട്ടര്‍ നാലു മീറ്റര്‍ ഉയര്‍ത്തിയാല്‍ മാത്രമേ, ഇപ്പോഴത്തെ സ്ഥിതി തരണം ചെയ്യാനാവൂ എന്നാണ് കെഎസ്ഇബിയുടെ നിലപാട്. നാലു മീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ സ്ഥിതി എന്താകുമെന്നു പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.

ഡാം സുരക്ഷാ അതോറിറ്റിയുടെ നിലപാടു കൂടി അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ ജലം പുറത്തേയ്‌ക്കൊഴുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.

പക്ഷേ, തീരുമാനം വൈകിയാല്‍ ഡാം പൂര്‍ണമായി നിറയുന്ന സ്ഥിതി സംജാതമാവും. അങ്ങനെ വന്നാല്‍ പിന്നെ കാത്തുനില്ക്കാതെ ഡാം തുറക്കേണ്ടിയും വരും. അതുകൊണ്ടാണ് ഹൈ അലര്‍ട്ട് പുറപ്പെടുവിച്ചതും.
Keywords: Idukki dam, High Alert, Dam Safety Authority

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇടുക്കി പൂര്‍ണമായി നിറയാന്‍ ഇനി ഒരടി കൂടി, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി പൂര്‍ണമായി നിറയാന്‍ ഇനി ഒരടി കൂടി, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgduLst2Vv1EjmTnVbxyIcLBDNxSFA0M6SVctJBN4oTq-RV-RCd17L5ofwlaB1zfg6i1bY11KvOI1vwYGBPBMSEOLCWGQ4Pi24eKZ7hgwxKTak8irVPkbUDtC5Yo8BJStlLiLXMWThmJJE/s640/idukki+dam+full.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgduLst2Vv1EjmTnVbxyIcLBDNxSFA0M6SVctJBN4oTq-RV-RCd17L5ofwlaB1zfg6i1bY11KvOI1vwYGBPBMSEOLCWGQ4Pi24eKZ7hgwxKTak8irVPkbUDtC5Yo8BJStlLiLXMWThmJJE/s72-c/idukki+dam+full.png
www.vyganews.com
https://www.vyganews.com/2018/08/idukki-dam-in-high-alert.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/08/idukki-dam-in-high-alert.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy