കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ICAR) ഈ മാസം 18, 19 തീയതികള്‍ നടത്തിയ അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മൂന്നാഴ്...
കൊച്ചി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ICAR) ഈ മാസം 18, 19 തീയതികള്‍ നടത്തിയ അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മൂന്നാഴ്ചത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
എ.ഐ.ഇ.ഇ.എ, ഐ.സി.എ.ആര് പരീക്ഷകളുടെ ഫലപ്രഖ്യാപനമാണ് സ്റ്റേ ചെയ്തത്. കേരളത്തെ പ്രളയം ഗ്രസിച്ച നാളുകളില്‍ ഒരു പരിഗണനയും കൊടുക്കാതെ പരീക്ഷ നടത്തിയതിന് കോടതി ഇടക്കാല ഉത്തരവില്‍ കണ്‍സിലിനെ നിശിതമായി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് വിമര്‍ശിക്കുകയും ചെയ്തു.
ഒരു കേന്ദ്ര ഏജന്‍സിക്ക് എങ്ങനെ ഇത്ര നിരുത്തരവാദ പരമായി പെരുമാറാന്‍ കഴിഞ്ഞുവെന്നും കോടതി ചോദിച്ചു. ഐ.എ.ആര്.ഐ, ഐ.വി.ആര്.ഐ, എന്‍.ഡി.ആര്.ഐ, സി.ഐ.എഫ്.ഇ, കുഫോസ്, സി.എം.എഫ്.ആര്.ഐ തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്കായിരുന്നു പ്രവേശന പരീക്ഷ നടത്തിയത്.
പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പെട്ടുപോയതിനാല്‍ പലര്‍ക്കും പരീക്ഷ എഴുതാനാവാതെ വന്നതു ചൂണ്ടിക്കാട്ടിയിട്ടും ഐ.സി.എ.ആര് പരീക്ഷ നടത്തുകയായിരുന്നു.
നിരവധി അപേക്ഷകര്‍ മുഖ്യമന്ത്രി, കൃഷി മന്ത്രി തുടങ്ങിയവര്‍ക്കും പരീക്ഷാര്‍ത്ഥികള്‍ പരാതി കൊടുത്തിരുന്നു.
Keywords: Kerala Floods, Floods, Rescue , ICAR, Entrance Examination, Kerala High Court
COMMENTS