Search

രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്കു പ്രതിദിനം മൂവായിരം രൂപയും ഇന്ധനവും സ്വീകരണവും, കടലിന്റെ മക്കളുടെ നന്മയെ അംഗീകരിച്ചു സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : മഴ കലിതുള്ളിയ വേളയില്‍ സ്വയരക്ഷ പോലും മറന്നു ദുരിതാശ്വാസത്തിന് ഓടിയെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിദിനം മൂവായിരം രൂപയും ഇന്ധനവും നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളുടെ സ്തുത്യര്‍ഹ സേവനത്തില്‍ പതിനായിരങ്ങളെയാണ് മരണത്തില്‍ നിന്നു ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവരാനായത്. ഇതിനു സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരവും പരിഗണനയും നല്കുകയാണ്.

രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ സ്വീകരണവും നല്കും. അവരുടെ കേടായ ബോട്ടുകള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കും. പലേടങ്ങളിലായി കിടക്കുന്ന ബോട്ടുകള്‍ നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ സഹായം കൊടുക്കും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

* 5,645 ക്യാമ്പുകളിലായി 7,24,649 പേര്‍ താമസിക്കുന്നു.
* ഞായറാഴ്ച വൈകിട്ട് അഞ്ചു മണിവരെ വരെ 13 പേര്‍ മരിച്ചു.
* ഞായറാഴ്ച ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി.
* ജലസ്രോതസുകള്‍ ഉടന്‍ ശുദ്ധീകരിക്കും.
* മുറിഞ്ഞുപോയ ശുദ്ധജല പൈപ്പുകള്‍ വേഗം പുനഃസ്ഥാപിക്കും. * പുനരധിവാസത്തിന് റസിഡന്റ്‌സ് അസോസിയേഷനുകള്‍ സഹായിക്കണം.
* രക്ഷാപ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി ദുരിതാശ്വാസമാണ് ശ്രദ്ധിക്കേണ്ടത്.
* കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി രക്ഷിക്കും.
* ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കി.
* ക്യാംപുകളില്‍ വനിതാ പൊലീസിനെ നിയോഗിക്കും.
* വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ അവസ്ഥ പരിശോധിച്ചശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കൂ.
* തെരുവുവിളക്കിനും പമ്പിങ്ങിനുമുള്ള വൈദ്യുതി ആദ്യം പുനഃസ്ഥാപിക്കും.
* തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തില്‍ ഹരിത കേരള മിഷന്‍ മാലിന്യങ്ങള്‍ നീക്കും.
* മാലിന്യ നീക്കത്തിനു പ്രത്യേക ടീമുകളെ വാര്‍ഡുകള്‍ തോറും നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകരും സഹകരിക്കണം.
* മാലിന്യ നിര്‍മാര്‍ജനത്തിന് പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തിലും ആളെ നിയമിക്കും.
* മാലിന്യ നിര്‍മാര്‍ജനത്തിനു പ്രോട്ടോകോള്‍ ഉണ്ടാക്കും.
* മാലിന്യം നീക്കാനായി ഫയര്‍ഫോഴ്‌സും പ്രവര്‍ത്തിക്കും.
* നഷ്ടപ്പെട്ട രേഖകള്‍ വേഗം നല്‍കുന്നതിന് ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും.
* നഷ്ടപ്പെട്ട പാഠപുസ്തകം സൗജന്യമായി നല്‍കും. 3
* യൂണിഫോം നഷ്ടപ്പെട്ട കുട്ടികള്‍ അവ സൗജന്യമായി നല്‍കും.
* ഗുരുതരാവസ്ഥയിലുള്ള രോഗികളെ ക്യംപുകളില്‍നിന്ന് ആശുപത്രികളിലേക്കു മാറ്റും.
* ആവശ്യമുള്ളയിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും.
* റോഡുകള്‍ തകര്‍ന്നതുവഴി 4451 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.
* 221 പാലങ്ങള്‍ക്കു കേടുപാടുണ്ട്. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്കു പ്രതിദിനം മൂവായിരം രൂപയും ഇന്ധനവും സ്വീകരണവും, കടലിന്റെ മക്കളുടെ നന്മയെ അംഗീകരിച്ചു സര്‍ക്കാര്‍